Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 11 പേര്‍ക്കും വൈറസ് ബാധ ഉണ്ടായത് സമ്പര്‍ക്കം വഴി; കാസര്‍കോട്ട് രോഗബാധിതരുടെ എണ്ണം 156; പതിമൂന്ന് പേരുടെ റിസള്‍ട്ട് നെഗറ്റീവ്; രോഗം ഭേദമായവരിൽ എട്ട് വിദേശികളും

09 APRIL 2020 06:28 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ നാലു പേര്‍ കാസര്‍കോട്ട് ആണ്. ഇതോടെ കാസര്‍കോട്ട് രോഗബാധിതരുടെ എണ്ണം 156 ആയി. കണ്ണൂര്‍-4, മലപ്പുറം- രണ്ട്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓരോ പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധ. ഇത് വരെ 357 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയും 258 പേര്‍ ഇപ്പോൾ ചികിത്സയിൽ കഴിയുകയും ചെയ്യുന്നുണ്ട്. ഇന്ന് 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി.

ചികിത്സയിലുണ്ടായിരുന്ന 13 പേര്‍ കൂടി രോഗവിമുക്തരായി. ഇതില്‍ എട്ടുപേര്‍ വിദേശികളാണ്. ഇറ്റലിയില് നിന്നുള്ള റോബര്ട്ടോ ടൊണോസോ (57), യുകെയില് നിന്നുള്ള ലാന്സണ് (76), എലിസബത്ത് ലാന്സ് (76), ബ്രയാന് നെയില് (57), ജാനറ്റ് ലൈ (83), സ്റ്റീവന് ഹാന്കോക്ക് (61), ആനി വില്സണ് (61), ജാന് ജാക്സണ് (63) എന്നിവരാണ് രോഗമുക്തി നേടിയത്. ഇവരില്‍ ഒരാള്‍ തിരു. മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ക്ക് എറണാകുളം മെഡിക്കല്‍ കോളേജിലുമാണ് ചികിത്സ നല്‍കിയത്.


രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5,865 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 591 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 169 പേരാണ് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് 20 പേര്‍ മരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച 478 പേര്‍ രോഗമുക്തരായി ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ 20 കമ്ബനികള്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നവര്‍ക്കുള്ള സുരക്ഷാ വസ്ത്രങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്ന് ലാവ് അഗര്‍വാള്‍ അറിയിച്ചു. വിവിധ ഭാഗങ്ങളിലേക്കുള്ള 1.7 കോടി സുരക്ഷാ വസ്ത്രങ്ങളുടെ ഓര്‍ഡറുകളില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അവയുടെ വിതരണം തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇതിനൊപ്പം മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ വികരണവും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി റെയില്‍വേ 2,500 ഡോക്ടര്‍മാരേയും 35,000 പാരാമെഡിക്കല്‍ ജീവനക്കാരേയുമാണ് വിന്യസിച്ചിട്ടുള്ളത്. റെയില്‍വേയുടെ കീഴിലുള്ള 586 ഹെല്‍ത്ത് യൂണിറ്റുകള്‍, 45 സബ് ഡിവിഷണല്‍ ആശുപത്രികള്‍, 56 ഡിവിഷണല്‍ ആശുപത്രികള്‍, എട്ട് പ്രൊഡക്ഷന്‍ യൂണിറ്റ് ആശുപത്രികള്‍, 16 സോണല്‍ ആശുപത്രികള്‍ എന്നിവ കോവിഡ് ചികിത്സക്കായി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

80,000 ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ 5,000 കോച്ചുകളാണ് ഐസൊലേഷന്‍ വാര്‍ഡുകളാക്കുന്നത്. ഇതില്‍ 3,250 വാര്‍ഡുകളും സജ്ജമായതായും ലാവ് അഗര്‍വാള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (14 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (1 hour ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (1 hour ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (1 hour ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (3 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (3 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (3 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (4 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (4 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (5 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (5 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (5 hours ago)

Malayali Vartha Recommends