സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിൽ; കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വൈറസ് പടരുന്നതും ലോക്ക്ഡൗണിനെയും തുടര്‍ന്ന് സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയാണ്. സംസ്ഥാനത്തിന്റെ വരുമാനം നിലച്ചു. പൊതുജനാരോഗ്യത്തിനുള്ള ചെലവ് വര്‍ദ്ധിച്ചു, ഈ ഘട്ടത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും വായ്പ എടുത്ത് മാത്രമേ ഇനി സംസ്ഥാനത്തിന് മുന്നോട്ട് പോകാനാവൂ.. സംസ്ഥാനങ്ങള്‍ക്ക് സ്‌പെഷ്യല്‍ പാന്‍ഡമിക് റിലീഫ് ബോണ്ട് വെയ്ക്കാനുള്ള അനുവാദം നല്‍കുക, സംസ്ഥാനത്തിന്റെ വായ്പാപരിധി 5 ശതമാനമായി ഉയര്‍ത്തുക, പകര്‍ച്ചവ്യാധി പ്രതിരോധത്തിനും പുനര്‍നിര്‍മാണത്തിനും പുറത്തുനിന്നുള്ള ഏജന്‍സികളില്‍ നിന്നും വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ കത്തില്‍ ഉന്നയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ നാലു പേര്‍ കാസര്‍കോട്ട് ആണ്. ഇതോടെ കാസര്‍കോട്ട് രോഗബാധിതരുടെ എണ്ണം 156 ആയി. കണ്ണൂര്‍-4, മലപ്പുറം- രണ്ട്, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓരോ പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധ. ഇത് വരെ 357 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയും 258 പേര്‍ ഇപ്പോൾ ചികിത്സയിൽ കഴിയുകയും ചെയ്യുന്നുണ്ട്. ഇന്ന് 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 13 പേര്‍ കൂടി രോഗവിമുക്തരായി. ഇതില്‍ എട്ടുപേര്‍ വിദേശികളാണ്.
https://www.facebook.com/Malayalivartha
























