Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം

സംഘം ചേർന്ന് പുഴയിൽ സൂപ്പർ കുളി, ഡ്രോൺ കണ്ടതും ഉടുതുണിയില്ലാതെ ഒട്ടെടാ ഓട്ടം....

09 APRIL 2020 07:19 PM IST
മലയാളി വാര്‍ത്ത

തലയിലേക്കു ഷർട്ട് വലിച്ചുകയറ്റി മുഖം മറച്ച് ഓടുന്നവരുടെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ലോക്ഡൗൺ കാലത്തു ഉൾപ്രദേശങ്ങളിലേക്കു പറന്നെത്തുന്ന പൊലീസിന്റെ നിരീക്ഷണ ക്യാമറകളെ ഭയന്നുള്ള ഓട്ടമാണിത്. പാറക്കെട്ടിനിടയിൽ ഒളിച്ചാലും പൊലീസ് കണ്ണുമായി പറക്കുന്ന ഡ്രോണുകൾ പിടികൂടുന്ന സ്ഥിതി. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നവരുടെ പിന്നാലെ പറന്നു ദൃശ്യങ്ങൾ പകർത്തുമെന്നതിനാൽ ഓടിയിട്ടും കാര്യമില്ല. മലപ്പുറത്ത് പൊലീസ് പറത്തിയ ഡ്രോണിനു ‘റ്റാറ്റാ’ കൊടുക്കാൻ വീടു വിട്ടിറങ്ങിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇപ്പോൾ സംഘം ചേര്‍ന്നു പുഴയില്‍ നീന്തിക്കുളിച്ചവര്‍, ലോക്ഡൗണ്‍ ലംഘകരെ പിടികൂടാന്‍ പൊലീസ് പറത്തിയ ഡ്രോണിനെ കണ്ടു നീന്തി കരകയറി കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം മാനന്തവാടി പൊലീസ് നടത്തിയ ഡ്രോണ്‍ നിരീക്ഷണത്തിലാണ് ഹൈസ്കൂളിനു സമീപം പുഴയില്‍ കുളിച്ച സംഘം കുടുങ്ങിയത്. ഡ്രോണ്‍ താഴ്ന്നുവരുന്നത് കണ്ട എല്ലാവരും വേഗതയില്‍ നീന്തി കരകയറുന്ന ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായി.

സിഐഡി മൂസ സിനിമയിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ പൊലീസ് തന്നെയാണു ദൃശ്യം പ്രചരിപ്പിച്ചത്. കരകയറിയവര്‍ മുഖംമറച്ചും അടിവസ്ത്രം മാത്രമണിഞ്ഞും കുറ്റിക്കാടിനുള്ളിലേക്ക് ഓടിപ്പോകുന്നതാണു ദൃശ്യങ്ങളില്‍. 7 യുവാക്കളെയാണു ദൃശ്യങ്ങളില്‍ കാണുന്നത്. മിക്കവരും വസ്ത്രങ്ങള്‍ കരയില്‍ത്തന്നെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ചിലര്‍ കൈയില്‍കിട്ടിയതു വാരിയെടുത്ത് ഓടിപ്പോയി. ഇവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

കോവിഡ് ഉയർത്തിയ വെല്ലുവിളി സദാ ജാഗ്രതയോട അവ മറികടക്കുകയാണു റൂറൽ ജില്ലാ പെ‌ാലീസ്. പ്രതിരോധത്തിന് ബോധവൽക്കരണമാണ് ആദ്യം വേണ്ടതെന്ന ചിന്തയിലാണ് റൂറൽ ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസിന്റെ നേതൃത്വത്തിൽ ഹ്രസ്വചിത്രം ഉൾപ്പെടെ തുടങ്ങിയത്. എസ്പിയും സേനാംഗങ്ങളും അഭിനേതാക്കളായ ചിത്രം ഇതിനോടകം ലക്ഷങ്ങൾ കണ്ടുകഴിഞ്ഞു.

വീട്ടിലിരിക്കുന്ന കുട്ടികൾക്കു 30 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രം തയാറാക്കി അയച്ച് സമ്മാനം നേടാം. നൂറു കണക്കിനു കുട്ടികൾ വീട്ടു ജോലികൾ ചെയ്യുന്നതും കോവിഡ് ബോധവൽക്കരണം നടത്തുന്നതുമൊക്കെ അയച്ചു കൊണ്ടിരിക്കുന്നു.ദിവസവും സമ്മാനങ്ങളുണ്ട്. ‘ആപ് കാ ഭായ് ’ എന്നു പേരിട്ട സഹായ പദ്ധതിക്കായി വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച പെട്ടികളിൽ സഹായ മനസ്കർക്ക് നിക്ഷപിക്കാം. നിത്യോപയോഗ സാധനങ്ങൾ പൊലീസ് തന്നെ കേന്ദ്രങ്ങളിൽ എത്തിക്കും.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടേത് ഉൾപ്പെടെയുള്ള സന്ദേശം അനുസരിച്ച് സഹായമെത്തിക്കുകയാണ് ഓരോ സ്റ്റേഷൻ കേന്ദ്രീകരിച്ചുമുള്ള പൊലീസ് സംഘങ്ങളുടെ പ്രധാന ചുമതല. മറ്റു ജില്ലകളിൽ കിട്ടാത്ത മരുന്നുകൾ ലഭ്യമായ കേന്ദ്രങ്ങളിൽ നിന്നു വാങ്ങി ഹൈവേ പൊലീസ് വഴി ജില്ലയുടെ അതിർത്തി കടത്തിവിടുന്നതും സുഗമമായി നടക്കുന്നു.

നീരീക്ഷണത്തിൽ കഴിയുന്നവർക്ക് എസ്എംഎസ് വഴി ആവശ്യങ്ങൾക്ക് ബന്ധപ്പെടാം. പൊലീസുകാർ നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം ഒഴിവാക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് ഡോക്ടർ കൂടിയായ എസ്പി ക്രമീകരിക്കുന്നത്. സേനയെ വിവിധ ഭാഗങ്ങളാക്കി തിരിച്ചാണു ഡ്യൂട്ടി. എല്ലാവരും ഒരേ സമയം നിരീക്ഷണത്തിൽ കഴിയേണ്ട സാഹചര്യം ഒഴിവാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (14 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (1 hour ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (1 hour ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (1 hour ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (3 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (3 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (3 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (4 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (4 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (5 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (5 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (5 hours ago)

Malayali Vartha Recommends