ലോക് ഡൗണില്‍ കറങ്ങി നടന്ന ചെയര്‍മാനെ കൈയ്യോടെ പൊക്കി പോലീസ്

കൊറോണ വൈറസ്‌നെ തുടര്‍ന്ന് ലോക് ഡൗണില്‍ എല്ലാവരും ജാഗ്രതയോടെ വീട്ടില്‍ കഴിയാന്‍ പറയുമ്പോള്‍ കണ്ണൂരില്‍ ചെയര്‍മാന്‍ കറങ്ങി നടക്കുന്നു. ചെയര്‍മാന്‍ ബോര്‍ഡ് വച്ച് കാറില്‍ കറങ്ങി നടന്നയാളെ പോലീസ് പിടികൂടി. കണ്ണൂര്‍ തിലാനൂര്‍ സ്വദേശി പാറയില്‍ ബാബു പി.ടിയാണ് പോലീസിന്റെ പിടിയിലായത്. കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ പരിശോധനക്കിടയിലാണ് ആണ് വ്യാജ ബോര്‍ഡുമായുള്ള കാര്‍ പിടിയിലായത്.
ചെയര്‍മാന്‍, കേരള പൌള്‍ട്രി ഡവലപ്‌മെന്റ് കൗണ്‍സില്‍ എന്ന വ്യാജ ബോര്‍ഡാണ് ഇയാള്‍ കാറില്‍ വെച്ചിരുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ ടൗണ്‍, പേരാമ്പ്ര തുടങ്ങിയ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനക്കേസുകളില്‍ പ്രതിയാണ് ഇയാളെന്നും പോലീസ് വ്യക്തമാക്കി. ലോക്ക്ഡൗണിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ അനാവശ്യമായി ഇറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha





















