മരണമൊഴി വൈറലായി; നഴ്‌സിനും വീട്ടുകാര്‍ക്കും നേരെ വധഭീഷണി മുഴക്കിയ ഏഴു പേര്‍ ബേക്കല്‍ പൊലീസ് പിടിയിൽ

നഴ്‌സിനും വീട്ടുകാര്‍ക്കും നേരെ വധഭീഷണി മുഴക്കിയ ഏഴു പേര്‍ ബേക്കല്‍ പൊലീസ് പിടിയിൽ. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പരസ്യമായി ലംഘിച്ചതിനെ തുടർന്ന് വിവരം അധികൃതരെ അറിയിച്ച സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനും വീട്ടുകാര്‍ക്കും നേരെ വധഭീഷണി മുഴക്കിയ ഏഴുപേരെയാണ് ബേക്കല്‍ പൊലീസ് പിടികൂടിയത്.. ബേക്കല്‍ ശ്രീകുറുംബാ ക്ഷേത്രം പരിധിയിലെ തമ്ബുരാന്‍ വളപ്പ് സ്വദേശിനിയായ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രി നഴ്‌സിന്റെ പരാതിയിലാണ് നടപടി.
യുവതിയുടെ വീടിനടുത്ത മൈതാനത്ത് അമ്ബതോളം വരുന്ന സംഘം കൂട്ടം കൂടി നില്‍കുകയും ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കളികളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. എന്നാൽ കോവിഡിന്റെ പച്ഛാത്തലയത്തിൽ ആദ്യം കാര്യഗൗരവം പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു യുവതി. എന്നാൽ വീണ്ടും ഇതേ രീതി ആവര്‍ത്തിച്ചപ്പോള്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികളെത്തി നിയമം ലംഘിക്കാതെ പിന്മാറണമെന്ന് അഭ്യര്ഥിച്ചെങ്കിലും അനുസരിച്ചില്ല. തുടർന്ന് യുവതി ബേക്കല്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി ഗ്രൗണ്ടില്‍ കൂടിനിന്നവരെ വിരട്ടിയോടിച്ചു. ഇതേ തുടര്‍ന്നു ഒരു സംഘം അവരുടെ വീട്ടുകാരോടൊപ്പം നഴ്സിന്റെ വീട്ടിലെത്തി യുവതിയെയും അച്ഛനെയും അപായപ്പെടുത്തുമെന്നും വാഹനം കടലില്‍ തള്ളുമെന്നും ഭീഷണിപ്പെടുത്തി മടങ്ങി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം നഴ്‌സ് പൊലീസില്‍ ഏല്പിച്ചു. കഴിഞ്ഞ ദിവസം സംഘത്തില്‍ പ്രധാനിയായ രാജന്‍ എന്നയാള്‍ ആള്‍ക്കൂട്ടത്തില്‍ വച്ച് യുവതിയെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും ആരോപണമുണ്ട്.. തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിന് തന്നെ ഭീഷണിപ്പെടുത്തിയ ഈ സംഘമായിരിക്കും ഉത്തരവാദികളെന്ന് പറഞ്ഞ് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഈ സംഭാഷണം തന്റെ മരണമൊഴിയായി കണക്കാക്കാമെന്നും വൈകാരികമായി യുവതി വീഡിയോയില്‍ പറയുന്നുണ്ട്. കൊവിഡ് പടരുന്ന കാലത്ത് നല്ലകാര്യമാണ് ചെയ്തതെന്നും തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് പൊലീസ് പറഞ്ഞിരുന്നതായും വീഡിയോയില്‍ യുവതി വ്യക്തമാക്കുന്നുണ്ട്. തുടർന്ന് അതിക്രമം കാണിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഘത്തില്‍ തിരിച്ചറിഞ്ഞ ഏഴ് പേരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















