അശ്രദ്ധകാണിക്കുതെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി... ഇപ്പോഴും രോഗ വ്യാപനത്തിന്റെ സാധ്യത ഇല്ലാതായിട്ടില്ല

സംസ്ഥാനം ലോക്ഡൗണില്‍ തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രതയോടെ ആയിരിക്കണമെന്ന് മുഖ്യമന്ത്രി. അശ്രദ്ധകാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് ആരും മറക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊറോണ വൈറസ് രോഗവ്യാപനം വര്‍ധിക്കുന്നില്ലെന്നതിനാല്‍ സുരക്ഷിതരായി എന്ന തോന്നലാണ് ചിലര്‍ക്ക്. ഇത് ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കുന്നതിന് ഇട വരുത്തും. ഈസ്റ്ററും വിഷുവൊക്കെ എത്തുകയാണ്. വ്യാപാരികളും സന്നദ്ധ സേനകളും പോലീസും ജാഗ്രതയോടെ ഇടപെടേണ്ട സമയമാണിത്. ഈ സമയത്ത് കര്‍ശനമായും ശാരീരിക അകലം പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷിതരായി എന്ന തോന്നല്‍ ലോക്ക്ഡൗണ്‍ ലംഘിക്കാന്‍ ഇടവരുത്തരുത്. ജാഗ്രത ഉപേക്ഷിക്കാന്‍ പറ്റില്ല. ഇപ്പോഴും രോഗ വ്യാപനത്തിന്റെ സാധ്യത ഇല്ലാതായിട്ടില്ല. മോശമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുകയും അതിന്റെ ഭാഗമായിട്ടുള്ള കരുതല്‍ കര്‍ക്കശമായി എടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha





















