കോവിഡ്: നാനൂറിലേറെ തടവുകാരെ കൂടി പുറത്തുവിടുന്നു

മുഖ്യമന്ത്രി ഇന്നലെ ജയില്‍ മേധാവി ഋഷിരാജ് സിങ്ങും ഡിഐജി എസ്.സന്തോഷും ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷം സംസ്ഥാനത്തെ ജയിലുകളില്‍ നിന്നു നാനൂറിലേറെ തടവുകാരെ കൂടി പുറത്തേക്ക വിടാന്‍ തീരുമാനിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൈക്കൊണ്ട ഈ തീരുമാനത്തെ സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.
ജയില്‍ മേധാവി , ഏപ്രില്‍ 15 വരെ പരോളില്‍ വിട്ട 105 പേരുടെ പരോള്‍ കാലാവധി 30 വരെ നീട്ടണമെന്നു ശുപാര്‍ശ ചെയ്തിരുന്നു. 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരെയും 50 വയസ്സില്‍ കൂടുതലുള്ള സ്ത്രീകളെയും 45 ദിവസത്തെ അധിക പരോളില്‍ വിടുക, ജയില്‍ ആശുപത്രികളിലും പുറത്തും കിടത്തിച്ചികിത്സ തേടുന്ന 25 പേര്‍ക്കും പരോള്‍ നല്‍കുക, ജീവപര്യന്തം ഒഴികെയുള്ള മറ്റു തടവുകാരില്‍ മൂന്നില്‍ രണ്ടു ശിക്ഷാ കാലയളവു പൂര്‍ത്തിയാക്കിയവരെ വിട്ടയയ്ക്കുക എന്നീ ശുപാര്‍ശകളും നല്‍കിയിരുന്നു. ഇവര്‍ ഏകദേശം നാനൂറിലേറെ പേര്‍ വരും. ഇവരെയാണ് ഇപ്പോള്‍ പുറത്തു വിടുന്നത്.
നേരത്തേ 750 പേരെ 45 ദിവസത്തെ പരോളില്‍ വിട്ടിരുന്നു. ഇതിനു പുറമേയാണ് ഇപ്പോഴത്തെ നടപടി. നിലവില്‍ സംസ്ഥാനത്തെ ജയിലുകളില്‍ 6253 തടവുകാരാണുള്ളത്.
https://www.facebook.com/Malayalivartha





















