വീട്ടില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ തിരുവല്ലയില്‍ മരിച്ചു

തിരുവല്ലയില്‍ പതിനെട്ടു ദിവസമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു.
വൈകിട്ട് അഞ്ചരയോടെ വീട്ടില്‍ വച്ചു നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്നാണ് നെടുമ്പ്രം പൊടിയാടി നോബിള്‍ ഹൗസില്‍ വിജയകുമാര്‍ (62)-നെ ബന്ധുക്കള്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
ഉടന്‍ തന്നെ മരിച്ചു. പ്രമേഹരോഗിയായിരുന്നു. ഹൃദയസ്തംഭനമാണ് മരണ കാരണമെന്നു പറയുന്നു.
അഹമ്മദാബാദിലെ മക്കളുടെ അടുത്തു നിന്നും കഴിഞ്ഞ 23-നാണ് ഇയാള്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് 18 ദിവസമായി നിരീക്ഷണത്തിലായിരുന്നു.
വിജയകുമാറിന്റെ മരണത്തെ തുടര്‍ന്ന് പരിശോധിച്ച ഡോക്ടറെയും നഴ്‌സിനെയും ബന്ധുക്കളെയും നിരീക്ഷണത്തിലാക്കി. രക്ത സാംപിള്‍ പരിശോധനയ്ക്ക് അയച്ചു.
ഭാര്യ: നെടുമ്പ്രം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമാദേവി. മക്കള്‍: രോഹിത് (യുഎസ്), നോബിള്‍, ബ്രൈറ്റി (ഇരുവരും അഹമ്മദാബാദ്).
https://www.facebook.com/Malayalivartha





















