Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

വാളയാറില്‍ വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ പരിരക്ഷാ കവാടം

10 APRIL 2020 07:01 AM IST
മലയാളി വാര്‍ത്ത

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചെക്‌പോസ്റ്റായ വാളയാറിലൂടെ സംസ്ഥാന അതിര്‍ത്തി കടന്നെത്തുന്ന എല്ലാ വാഹനങ്ങളെയും അണുവിമുക്തമാക്കാന്‍ വാളയാറില്‍ പരിരക്ഷ എന്ന പേരില്‍ അണുനാശിനി കവാടം തുറന്നു. ശ്രീരാമകൃഷ്ണമഠത്തിനു കീഴിലുള്ള പാലക്കാട് വിവേകാനന്ദദാര്‍ശനിക സമാജം അഗ്‌നിരക്ഷാസേനയുടെ സഹകരണത്തോടെയാണ് രാജ്യത്തുതന്നെ ആദ്യത്തെ ഈ സംരംഭത്തിന് തുടക്കമിട്ടത്.

കോവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച വാഹനങ്ങള്‍ സ്വയം അണുവിമുക്തമാകുന്ന ഈ സംവിധാന (ഓട്ടോമാറ്റിക് ശുചീകരണ സംവിധാന)-ത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ജില്ല ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌ക്കരന്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പി.ശിവകുമാര്‍, ദാര്‍ശിക സമാജം ജനറല്‍ സെക്രട്ടറി ടി.സത്യനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

കമാനകൃതിയില്‍ 20 അടി ഉയരവും 12 അടി വീതിയിലുമാണ് മോട്ടോര്‍ വാഹന ചെക്‌പോസ്റ്റിന്റെ പ്രവേശനത്തില്‍ കവാടം നിര്‍മ്മിച്ചിട്ടുള്ളത്. കവാടത്തിനു മുന്നില്‍ വാഹനമെത്തിയാല്‍ സെന്‍സര്‍ വഴി കവാടത്തിനു മുകളിലും ഇരുവശങ്ങളിലും താഴെയുമായി സ്ഥാപിച്ച ചട്ടക്കൂടിനുള്ളില്‍ നിന്നു അണുവിമുക്ത മിശ്രിതം പുറത്തേക്ക് സ്‌പ്രേ ചെയ്യും. വാഹനത്തിന്റെ എല്ലാ ഭാഗത്തും ഒരേ സമയം ഇതു ലഭിക്കുമെന്നതും പ്രത്യേകതയാണ്.. 500 ലീറ്ററിന്റെ ടാങ്കാണ് ഇതിനായി സ്ഥാപിച്ചിട്ടുളളത്. ഒരു വട്ടം ടാങ്ക് നിറച്ചാല്‍ 500 വാഹനങ്ങള്‍ അണുവിമുക്തമാക്കാം.

പാലക്കാട് സൗത്ത് സ്റ്റേഷനില്‍ കഴിഞ്ഞദിവസം പൊലീസുകാര്‍ക്ക് ടാപ്പില്‍ സ്പര്‍ശിക്കാതെ കൈകള്‍ അണുവിമുക്തമാക്കാന്‍ സൈനീക മാതൃകയില്‍ പരിരക്ഷ എന്ന ഉപകരണവും ദാര്‍ശനിക സമാജം സ്ഥാപിച്ചു. മാസ്‌ക്, സാനിറ്റൈസര്‍ നിര്‍മാണം, തെരുവുവിലുള്ളവര്‍ക്ക് ഭക്ഷണ വിതരണവും നടത്തുന്നുണ്ട്. ജില്ലാ അഗ്‌നിരക്ഷസേന, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് അണുനാശിനി കവാടത്തിന്റെ പ്രവര്‍ത്തനം. അതേ സമയം ഭക്ഷ്യവസ്തുക്കളും, പച്ചക്കറി, പാല്‍ തുടങ്ങിയവയുമായെത്തുന്ന വാഹനങ്ങള്‍ അഗ്‌നിരക്ഷസേനാംഗങ്ങള്‍ നേരിട്ട് അണുവിമുക്തമാക്കും. ജലദൗര്‍ലഭ്യം പരിഗണിച്ച് കവാടത്തിനാവശ്യമായ ജലസേചനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ ആവശ്യ പ്രകാരം കേരളത്തില്‍ നിന്നു പോവുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ വാളയാറിന്റെ മറുവശത്ത് ഒരു കവാടം ഒരുക്കുമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.

സമാജം കോ-ഒാഡിനേറ്റര്‍ ജയകുമാര്‍ രാമകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.എന്‍..സതീഷ്, സുനുഷുഗോയ്, എം.കെ.കിരണന്‍,ടി. വിഷ്ണുപ്രസാദ്, എന്‍.പ്രദീപ് എന്നിവര്‍ പ്രംഗിച്ചു. പദ്ധതിക്ക് അകത്തേത്തറ ഹാരീഷ്, എം.കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.

അതിര്‍ത്തി കടന്നെത്തുന്ന ചരക്ക് വാഹനത്തിലെ ജീവനക്കാരെ അണുവിമുക്തമാക്കാനുള്ള അണുനാശിനി തുരങ്കവും മന്ത്രി കെ.കൃഷ്ണന്‍ക്കുട്ടി ഉദ്ഘാടനം ചെയ്തു.എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പി.ശിവകുമാര്‍, ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് കാദര്‍മൊയ്തീന്‍, എംവിഐമാരായ എ.കെ.രാജീവ്,കെ.കെ.ദാസ്,പി.എം.രവികുമാര്‍, റോട്ടറി ക്ലബ് ഭാരവാഹികളായ ജി.അനന്തകൃഷ്ണന്‍, ജയരാജന്‍, വാസുദേവന്‍, ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു. മോട്ടോര്‍വാഹന വകുപ്പ് ചെക്‌പോസ്റ്റിനു മുന്നിലാണ് മോട്ടോര്‍വാഹന വകുപ്പും ഈസ്റ്റ് റോട്ടറി ക്ലബും ചേര്‍ന്ന് തുരങ്കം ഒരുക്കിയത്. വാഹനം നിര്‍ത്തി രേഖകളുമായെത്തുന്നവര്‍ ഇതിലൂടെ പ്രവേശിച്ച് ചെക്‌പോസ്റ്റിലെത്തണം.

ഗവ.പോളിടെക്‌നിക് കോളജിലെ അധ്യാപകരായ പ്രസൂണ്‍ മംഗലത്ത്, കെ.ടി.ബിജിമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ കോളജിലെ എന്‍എസ്എസ് യൂണിറ്റ് വിദ്യാര്‍ഥികളാണ് അണുനാശിനിതുരങ്കം ഒരുക്കിയത്. വാഹന ജീവനക്കാരുടെ പൂര്‍ണ വിവരങ്ങളും ഇവിടെ ശേഖരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (52 minutes ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (2 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (2 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (4 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (4 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (5 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (6 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (6 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (6 hours ago)

Malayali Vartha Recommends