ആരോഗ്യകേരളത്തിന് അഭിമാനം.... കോവിഡ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത് നൂറു ദിവസം പിന്നിടുമ്പോള്‍ രോഗമുക്തരായവരുടെ എണ്ണത്തില്‍ കേരളം ലോകശരാശരിയെക്കാള്‍ മുന്നില്‍....

ആരോഗ്യകേരളത്തിന് അഭിമാനം.... കോവിഡ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത് നൂറു ദിവസം പിന്നിടുമ്പോള്‍ രോഗമുക്തരായവരുടെ എണ്ണത്തില്‍ കേരളം ലോകശരാശരിയെക്കാള്‍ മുന്നില്‍.... സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ 27.17 ശതമാനംപേരും രോഗമുക്തരായി. രണ്ടാഘട്ടം രോഗംവന്ന് ഒരുമാസം പിന്നിടുമ്പോള്‍ത്തന്നെ നാലിലൊന്ന് പേര്‍ക്കും രോഗം ഭേദമായെന്നത് ആരോഗ്യകേരളത്തിന് അഭിമാനമായി. ഭേദമായവരുടെ കണക്കില്‍ ലോകശരാശരി 22.2 ആണ്. ലോകത്താകെ 15,31,192 പേര്‍ക്കാണ് ഇതുവരെ (വ്യാഴാഴ്ച വൈകീട്ട് ആറുവരെ) രോഗംബാധിച്ചത്. 3,37,276 പേര്‍ക്ക് ഭേദമായി. ഇതില്‍ 23 ശതമാനവും ചൈനയിലാണ്.
കോവിഡിന്റെ പ്രഭവകേന്ദ്രമായ അവിടെ അഞ്ചുമാസംകൊണ്ടാണ് 94 ശതമാനംപേരും രോഗമുക്തരായത്. 1160 പേര്‍ മാത്രമേ ഇപ്പോള്‍ ചികിത്സയിലുള്ളൂ. ചൈനയില്‍ ഇത്രയധികം ആളുകള്‍ രോഗമുക്തരായതിനാലാണ് ലോകശരാശരി ഇത്രയെങ്കിലും ഉയര്‍ന്നത്. ജനുവരിയില്‍ വുഹാനില്‍നിന്നെത്തിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ രണ്ടുഘട്ടങ്ങളിലായ കേരളത്തില്‍ 357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 97 പേര്‍ രോഗം ഭേദമായി .
"
https://www.facebook.com/Malayalivartha





















