ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ കോവിഡിന്റെ മൂന്നാം വരവ് ചെറുക്കാന്‍ ഡിജിറ്റല്‍ പ്രതിരോധവുമായി കേരളം... വിദേശത്തുനിന്നുള്‍പ്പെടെ കേരളത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ വഴി വിവരം റജിസ്റ്റര്‍ ചെയ്യുന്നതു നിര്‍ബന്ധമാക്കും

കോവിഡിനെ തടയാന്‍ ഒരു പിടി മുന്നിലാണ് നമ്മള്‍ . നമ്മുടെ സര്‍വ സാധ്യതകളും പുറത്തെടുത്ത നമ്മള്‍ അതിജീവനത്തിന്റെ പാതയിലൂടെ മുന്നോട്ട് ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ കോവിഡിന്റെ മൂന്നാം വരവു ചെറുക്കാന്‍ ഡിജിറ്റല്‍ പ്രതിരോധവുമായി കേരളം. കേരളത്തിലേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ പാസ്, രോഗസാധ്യതയുള്ളവരുടെ മാപ്പിങ്, വിവിധ രോഗങ്ങള്‍ ഉള്ളവരുടെ ഡേറ്റാ ബാങ്ക്, കോവിഡ് വിവരങ്ങള്‍ അറിയിക്കാനുള്ള മൊബൈല്‍ ആപ്, സമൂഹവ്യാപനമുണ്ടായാല്‍ ചികിത്സ ക്രമീകരിക്കാനുള്ള ഡേറ്റാ പ്ലാറ്റ്‌ഫോം എന്നിവയെല്ലാം കോര്‍ത്തിണക്കിയാണ് ഐടി വകുപ്പ് ഡിജിറ്റല്‍ കവചമൊരുക്കുന്നത്.
വിദേശത്തുനിന്നുള്‍പ്പെടെ കേരളത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ വഴി വിവരം റജിസ്റ്റര്‍ ചെയ്യുന്നതു നിര്‍ബന്ധമാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ പാസ് അനുവദിക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ എത്തിയാലുടന്‍ ഇവരെ ക്വാറന്റീനിലാക്കും.
റേഷന്‍ കാര്‍ഡ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണു രോഗസാധ്യതയുള്ളവരുടെ മാപ്പിങ് പൂര്‍ത്തിയാക്കിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള രോഗികളുടെ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയാകും ജീവിതശൈലീ രോഗികളുടെയും ഗുരുതര രോഗികളുടെയും ഡേറ്റ തയാറാക്കുക. പുതിയ മൊബൈല്‍ ആപ് വഴി പൊതുസമൂഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ക്കൊപ്പം നിരീക്ഷണത്തിലുള്ളവരുടെ തത്സമയ വിവരങ്ങളും ലഭ്യമാകും. ടെലിമെഡിസിന്‍ ഉള്‍പ്പെടെ വൈദ്യസഹായങ്ങളും ലഭ്യമാക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തില്‍ ഈ വിവരങ്ങള്‍ ഏകോപിപ്പിക്കും. കോവിഡ് ഭീഷണി കഴിഞ്ഞാലും രോഗപ്രതിരോധ രംഗത്ത് ഈ സംവിധാനം ഉപയോഗിക്കാനാകും. യുഎസ് മലയാളിയായ റാഗി തോമസിന്റെ ഉടമസ്ഥതയിലുള്ള സ്പ്രിംക്ലര്‍ എന്ന കമ്പനിയാണ് ഐടി മിഷനുവേണ്ടി ദൗത്യം നിര്‍വഹിക്കുക.
19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായവും പിന്തുണയും ലഭ്യമാക്കാനുള്ള ഹെല്‍പ് ഡെസ്‌ക് നിയമസഭയില്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. തിരുവനന്തപുരം കോര്‍പറേഷന്റെ സമൂഹ അടുക്കളയിലേക്ക് നിയമസഭയില്‍നിന്ന് ഭക്ഷണപ്പൊതികള്‍ നല്‍കാനും തീരുമാനമായി.
കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഇന്‍ഫോടൈന്‍മെന്റ് മൊബൈല്‍ ആപ്പുമായി നിയമസഭ. ഡിജിറ്റല്‍ ഐടി വിങ്ങിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ഡിജിറ്റല്‍ പരിശീലനത്തിനാണ് ആപ്. വെര്‍ച്വല്‍ ക്ലാസ്റൂം സംവിധാനമുള്‍പ്പെടെയുള്ള ആപ്പിന്റെ സേവനം ഉടന്‍ ലഭ്യമാകുമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. മാനസികോല്ലാസത്തിനും സംഘര്‍ഷം കുറയ്ക്കാനുമുള്ള ആപ്പില്‍ രക്ഷിതാക്കള്‍ക്കുള്ള കുടുംബ കൗണ്‍സലിങ് സംവിധാനവും ഒരുക്കും.
https://www.facebook.com/Malayalivartha





















