ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന കോവിഡി ന്റെ മൂന്നാം വരവ് ചെറുക്കാന്‍ ഡിജിറ്റല്‍ പ്രതിരോധവുമായി കേരളം

കോവിഡിന്റെ മൂന്നാം വരവു ചെറുക്കാന്‍ കേരളത്തിന്റെ ഐടി വകുപ്പ് ഡിജിറ്റല്‍ കവചമൊരുക്കുന്നു. കേരളത്തിലേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഡിജിറ്റല്‍ പാസ്, രോഗസാധ്യതയുള്ളവരുടെ മാപ്പിങ്, വിവിധ രോഗങ്ങള്‍ ഉള്ളവരുടെ ഡേറ്റാ ബാങ്ക്, കോവിഡ് വിവരങ്ങള്‍ അറിയിക്കാനുള്ള മൊബൈല്‍ ആപ്, സമൂഹവ്യാപനമുണ്ടായാല്‍ ചികിത്സ ക്രമീകരിക്കാനുള്ള ഡേറ്റാ പ്ലാറ്റ്‌ഫോം എന്നിവയെല്ലാം കോര്‍ത്തിണക്കിയാണ് ഐടി വകുപ്പ് പ്രതിരോധമൊരുക്കുന്നത്.
കേരളത്തിലേക്ക് വിദേശത്തുനിന്നുള്‍പ്പെടെ യാത്ര തുടങ്ങുമ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ വഴി വിവരം റജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ പാസ് അനുവദിക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ എത്തിയാലുടന്‍ ഇവരെ ക്വാറന്റീനിലാക്കും.
രോഗസാധ്യതയുള്ളവരുടെ മാപ്പിങ് പൂര്‍ത്തിയാക്കിയത് റേഷന്‍ കാര്‍ഡ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള രോഗികളുടെ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കിയാകും ജീവിതശൈലീ രോഗികളുടെയും ഗുരുതര രോഗികളുടെയും ഡേറ്റ തയാറാക്കുക. പുതിയ മൊബൈല്‍ ആപ് വഴി പൊതുസമൂഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ക്കൊപ്പം നിരീക്ഷണത്തിലുള്ളവരുടെ തത്സമയ വിവരങ്ങളും ലഭ്യമാകും. ടെലിമെഡിസിന്‍ ഉള്‍പ്പെടെ വൈദ്യസഹായങ്ങളും ലഭ്യമാക്കും.
കോവിഡ് ഭീഷണി കഴിഞ്ഞാലും രോഗപ്രതിരോധ രംഗത്ത് ഈ സംവിധാനം ഉപയോഗിക്കാനാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ സാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തില്‍ ഈ വിവരങ്ങള്‍ ഏകോപിപ്പിക്കും. യുഎസ് മലയാളിയായ റാഗി തോമസിന്റെ ഉടമസ്ഥതയിലുള്ള സ്പ്രിംക്ലര്‍ എന്ന കമ്പനിയാണ് ഐടി മിഷനുവേണ്ടി ദൗത്യം നിര്‍വഹിക്കുക.
https://www.facebook.com/Malayalivartha





















