ശരീരംകൊണ്ട് അകലങ്ങളിലാണെങ്കിലും മനസുകൊണ്ട് നമ്മള്‍ എത്രയോ അടുത്താണ്....കൊറോണ കാലത്ത് ഉള്ളുപിടഞ്ഞ് വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്ക് ആശ്വാസ സന്ദേശവുമായി നടന്‍ മോഹന്‍ലാല്‍...

ശരീരംകൊണ്ട് അകലങ്ങളിലാണെങ്കിലും മനസുകൊണ്ട് നമ്മള്‍ എത്രയോ അടുത്താണ്....കൊറോണ കാലത്ത് ഉള്ളുപിടഞ്ഞ് വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്ക് ആശ്വാസ സന്ദേശവുമായി നടന്‍ മോഹന്‍ലാല്‍... ഈ സങ്കടകാലവും കടന്നുപോകും നമ്മള്‍ ഒന്നിച്ച് കൊകോര്‍ത്ത് വിജയ ഗീതം പാടുമെന്ന് മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ശരീരംകൊണ്ട് അകലങ്ങളിലാണെങ്കിലും മനസുകൊണ്ട് നമ്മള്‍ എത്രയോ അടുത്താണ്. ഇക്കാലവും കടന്നുപോകും, പോയതൊക്കെ നമ്മള്‍ വീണ്ടെടടുക്കും നാട്ടിലുള്ളവരെ ഓര്‍ത്ത്, ജോലിയിലുണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങളെ ഓര്‍ത്ത്, സ്വന്തം സുരക്ഷ ഓര്‍ത്ത് വല്ലാതെ വീര്‍പ്പുമുട്ടുന്നുണ്ടാവും.
പക്ഷെ ഈ സമയത്ത് അങ്ങനെ ഒരു ഉത്കണ്ഠ നമ്മളെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ടുപോകുകയേയുള്ളു. കൂടെ ആരുമില്ലെന്ന തോന്നല്‍ മനസില്‍നിന്ന് ആദ്യം എടുത്തുമാറ്റു. നമ്മളെല്ലാവരും അടുത്തുണ്ട്- മോഹന്‍ലാല്‍ പറഞ്ഞു. ഈ ലോകത്ത് ഒന്നും സ്ഥായിയായില്ലല്ലോ, എല്ലാം മാറിയേ മതിയാവൂ, സന്തോഷമായാലും സങ്കടമായാലും. അതുകൊണ്ട് നമ്മള്‍ ഒരുമിച്ച് ആഹ്ലാദങ്ങള്‍ പങ്കുവച്ച കാലം കടന്നുപോയതുപോലെ നമ്മള്‍ ഒരുമിച്ച് പങ്കുവയ്ക്കുന്ന ഈ സങ്കടകാലവും കടന്നുപോകും.
നമ്മള്‍ ഇതിനെയൊക്കെ അതിജീവിച്ച് വിജയം കൈവരിക്കും. നമ്മള്‍ ഒരുമിച്ച് കൈകള്‍ കോര്‍ത്ത് വിജയഗീതം പാടും- ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ മോഹന്‍ലാല്‍ പ്രത്യാശ പങ്കുവച്ചു.
"
https://www.facebook.com/Malayalivartha





















