ലോക്ക്ഡൗണ്‍ ലംഘിച്ച് ഡിവൈഎഫ്ഐ നടത്തിയ കൊയ്ത്തുത്സവം വിവാദമായതിന് പിന്നാലെ പത്തു പേര്‍ അറസ്റ്റില്‍... എഴുപതോളം പേര്‍ക്കെതിരേ കേസെടുത്തു

ലോക്ക്ഡൗണ്‍ ലംഘിച്ച് ഡിവൈഎഫ്ഐ നടത്തിയ കൊയ്ത്തുത്സവം വിവാദമായതിന് പിന്നാലെ പത്തു പേര്‍ അറസ്റ്റില്‍. എഴുപതോളം പേര്‍ക്കെതിരേ കേസെടുത്തു. ശാസ്താംകോട്ടയ്ക്കടുത്ത് പോരുവഴിയിലാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ കൊയ്ത്തുത്സവം നടന്നത്. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഡിവൈഎഫ്ഐ നേതാക്കളും ഉള്‍പ്പടെ നൂറോളം പേരാണ് കൊയ്ത്തുത്സവത്തില്‍ പങ്കെടുത്തത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി നൂറോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നു മലനടയില്‍ നെല്‍ക്കൃഷി വിളവെടുപ്പുത്സവം നടത്തി. പോരുവഴി പടിഞ്ഞാറ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ എത്തിയതായാണു പരാതി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ത്രിതല പഞ്ചായത്തംഗങ്ങളും നേതാക്കളും ആള്‍ക്കൂട്ടത്തിനൊപ്പം ചേര്‍ന്നതോടെ പൊലീസ് കാഴ്ചക്കാരായി.
മാസ്‌ക് ധരിക്കുകയോ ഒരു മീറ്റര്‍ അകലം പാലിക്കുകയോ ചെയ്യാതെ ആയിരുന്നു കൊയ്ത്തു നടത്തിയത്. എന്നാല്‍ പൊലീസോ ആരോഗ്യപ്രവര്‍ത്തകരോ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. സംഭവം വിവാദമായതോടെയാണ് പോലീസ് കേസെടുത്തത്. പുറത്തുനിന്നെത്തിയവര്‍ ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയുന്ന സ്ഥലമാണ് പോരുവഴി. മലനട ക്ഷേത്രത്തിനു തെക്കുള്ള വീട്ടിനാല്‍ ഏലായിലെ അഞ്ചേക്കര്‍ പാടത്ത് ഇവിടത്തെ രണ്ട് കുടുംബശ്രീ ജെ.എല്‍.ജി. ഗ്രൂപ്പുകളാണ് നെല്‍ക്കൃഷിയിറക്കിയത്. ഇതില്‍ ഐശ്വര്യ ഗ്രൂപ്പിന്റെ കുറച്ച് നെല്ല് കൊയ്യാന്‍ പാകമായി. കുടുംബശ്രീക്കാര്‍ സ്വന്തമായി കൊയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതറിഞ്ഞ ഡി.വൈ.എഫ്.ഐ. നേതൃത്വം കൊയ്ത്ത് ഏറ്റെടുക്കുകയായിരുന്നു. ഇതോടെ ഒറ്റപ്പെട്ട
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടര്‍ക്കും പൊലീസിനും പരാതി നല്‍കിയതോടെ കേസെടുക്കാന്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്ത ശൂരനാട് പൊലീസ് പത്തു പേരെ അറസ്റ്റ് ചെയ്തു. എഴുപതിലധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. പോരുവഴി ഗ്രാമപ്പഞ്ചായത്തിന്റെ തരിശുരഹിത പദ്ധതിയുടെ ഭാഗമായി 2 കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ 10 കര്‍ഷകര്‍ കൃഷിയിറക്കിയ മലനട വീട്ടിനാല്‍ ഏലായില്‍ ഇന്നലെ രാവിലെയായിരുന്നു വിളവെടുപ്പ്.
ആറേക്കര്‍ വരുന്ന ഏലായില്‍ വിളവു പാകമായ ഒരേക്കറിലായിരുന്നു വിളവെടുപ്പുത്സവം. രാവിലെ 10.30നു തുടങ്ങിയ വിളവെടുപ്പുത്സവം ഒന്നരമണിക്കൂറോളം നീണ്ടു. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ മുപ്പതോളം വാഹനങ്ങളിലാണ് എത്തിയത്. കിണര്‍ കുഴിക്കാന്‍ 2 തൊഴിലാളികളെ നിര്‍ത്തിയെന്ന പേരില്‍ സമീപവാസിയായ വീട്ടുടമയ്ക്കു പൊലീസ് കഴിഞ്ഞ ദിവസം 10,000 രൂപ പിഴയിട്ടിരുന്നു.
എന്നാല്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടന്ന വിളവെടുപ്പുത്സവത്തെപ്പറ്റിയുള്ള പരാതികളോടു പൊലീസ് ആദ്യം മുഖം തിരിച്ചു എന്നാണ് ആക്ഷേപം. വിളവായ പാടത്തെ കൊയ്ത്തിനു സഹായം ചോദിച്ചപ്പോഴാണ് പ്രവര്‍ത്തകര്‍ എത്തിയതെന്നും കൊയ്ത്തിനു കുറച്ചു പേര്‍ക്ക് നിയന്ത്രണങ്ങളോടെ പങ്കെടുക്കാമെന്നും 40പേരില്‍ അധികം വന്നിട്ടില്ലെന്നും രാഷ്ട്രീയ പകപോക്കലാണ് ഉണ്ടായതെന്നും ഡിവൈഎഫ്‌ഐ ശൂരനാട് ബ്ലോക്ക് കമ്മിറ്റി പറഞ്ഞു.
https://www.facebook.com/Malayalivartha





















