കോവിഡ് 19 ;മാനസിക സമ്മർദ്ദത്തിലടിപെടുന്നവർക്ക് ടെലി കൗണ്‍സിലിംഗ് സംവിധാനവുമായി ഹോമിയോപ്പതി വകുപ്പ് ; കോവിഡിനെക്കുറിച്ചുള്ള പരിഭ്രാന്തിയും മറ്റ് പ്രശ്നങ്ങളുമെല്ലാം ടെലി കൗണ്‍സിലിംഗ് വഴി പരിഹരിക്കാം

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ പലതരത്തിലുള്ള മാനസിക സമ്മര്ദങ്ങളിലാണ് ജനങ്ങൾ.ഇങ്ങനെ മാനസിക സമ്മര്ദങ്ങളിൽ അടിപ്പെടുന്നവർക്ക് മാനസിക ഊര്‍ജ്ജം നല്‍കാന്‍ ഹോമിയോ വകുപ്പ് ടെലികൗണ്‍സില്‍ സംവിധാനം ഏര്‍പ്പെടുത്തി. കോവിഡിനെക്കുറിച്ചുള്ള പരിഭ്രാന്തിയും മറ്റ് പ്രശ്നങ്ങളുമെല്ലാം ടെലി കൗണ്‍സിലിംഗ് വഴി പരിഹരിക്കാം. തൃശൂര്‍ ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ സീതാലയം പ്രോജക്ടിലൂടെയാണ് ടെലി കൗണ്‍സിലിംഗിന് സൗകര്യം ഏര്‍പ്പെടുത്തിയത്.
പൂത്തോള്‍ ജില്ലാ ഹോമിയോപ്പതി ആശുപത്രി, റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ഇതിലൂടെ ലഭ്യമാക്കും. ക്വാറന്റൈനിന്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍, അവരുമായി ബന്ധപ്പെട്ടവര്‍, നിലവില്‍ മാനസികാരോഗ്യ ചികിത്സ എടുക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, വയോധികര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെല്ലാം മാനസിക ആരോഗ്യ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. 9188526394 എന്ന നമ്ബറില്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ബന്ധപ്പെടാവുന്നതാണ്.
കുട്ടികള്‍, കൗമാരപ്രായക്കാര്‍ എന്നിവര്‍ക്ക് വേണ്ടിയും ടെലി കൗണ്‍സിലിംഗിനും ചികിത്സക്കും സൗകര്യമുണ്ട്. തൃശൂര്‍ ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യ പദ്ധതിയായ സദ്ഗമയിലൂടെയാണ് പദ്ധതി നടപ്പാകുന്നത്. 0487-2389061 എന്ന നമ്ബറില്‍ ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha





















