സര്‍വീസ് പെന്‍ഷന്‍ വിതരണത്തിനും വര്‍ഷാവസാന ബില്ലുകള്‍ ക്ലിയര്‍ ചെയ്യുന്നതിനുമായി രാവിലെ 9 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനത്തെ ട്രഷറികള്‍ തുറക്കുന്നത് വീണ്ടും 10 മണിയാക്കി

സര്‍വീസ് പെന്‍ഷന്‍ വിതരണത്തിനും വര്‍ഷാവസാന ബില്ലുകള്‍ ക്ലിയര്‍ ചെയ്യുന്നതിനുമായി രാവിലെ 9 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനത്തെ ട്രഷറികള്‍ തുറക്കുന്നത് വീണ്ടും 10 മണിയാക്കി. പെന്‍ഷന്‍കാരുടെ തിരക്കൊഴിഞ്ഞതാണ് കാരണം. ഒരറിയിപ്പുണ്ടാകുന്നതുവരെ പെന്‍ഷന്‍ വിതരണം തുടരുമെന്ന് ട്രഷറി അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരായാല്‍ മതിയെന്ന നിര്‍ദ്ദേശം ട്രഷറികളില്‍ പാലിക്കാനായില്ല. ജീവനക്കാര്‍ കുറവായതിനാല്‍ പല ട്രഷറികളിലും മുഴുവന്‍ പേരും എല്ലാ ദിവസവും ഹാജരായി. പെന്‍ഷന്‍കാര്‍ ഒരുമിച്ചു വന്നതിനാല്‍ സാമൂഹ്യ അകലം സംബന്ധിച്ച നിബന്ധനകളും പൂര്‍ണമായും പാലിക്കാനായില്ല. മാര്‍ച്ച് 27 മുതല്‍ 31 വരെ ബില്ലുകള്‍ ഹാജരാക്കുന്ന തിരക്കായിരുന്നു.
ട്രഷറി അവശ്യ സര്‍വീസായതിനാലാണ് മൂന്നിലൊന്ന് ജീവനക്കാര്‍ ഓരോ ദിവസവും വന്നാല്‍ മതിയെന്ന ഉത്തരവ് നടപ്പിലാക്കാന്‍ പറ്റാതിരുന്നതെന്ന് ട്രഷറി ഡയറക്ടര്‍ എ.എന്‍. ജാഫര്‍ പറഞ്ഞു. ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ വന്നതിനാല്‍ അക്കൗണ്ട് നമ്പരിിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക വിഭാഗങ്ങളാക്കി തിരിക്കുകയായിരുന്നു. തിരക്ക് കുറഞ്ഞതിനാല്‍ പ്രവര്‍ത്തന സമയം വീണ്ടും പഴയ പോലെയാക്കി. ഇനി ജീവനക്കാര്‍ ഒന്നിടവിട്ട ദിവസം ഹാജരായാല്‍ മതി.
"
https://www.facebook.com/Malayalivartha





















