മലപ്പുറത്ത് 500 രൂപ നഷ്ടപ്പെട്ടതിനെ ചൊല്ലി അതിഥി തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം.... ഒടുവില്‍ കയ്യാങ്കളി സംഘര്‍ഷത്തില്‍ കലാശിച്ചു, 25കാരന് പരിക്ക്, ബീഹാര്‍ സ്വദേശി പോലീസ് കസ്റ്റഡിയില്‍

മലപ്പുറത്ത് 500 രൂപ നഷ്ടപ്പെട്ടതിനെ ചൊല്ലി അതിഥി തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം.... ഒടുവില്‍ കയ്യാങ്കളി സംഘര്‍ഷത്തില്‍ കലാശിച്ചു, 25കാരന് പരിക്ക്, ബീഹാര്‍ സ്വദേശി പോലീസ് കസ്റ്റഡിയില്‍.
കത്തികൊണ്ടുള്ള കുത്തേറ്റ് ഒരാള്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍.മലപ്പുറം വേങ്ങര ഇരിങ്ങല്ലൂര്‍ റോഡില്‍ യാറം പടിയില്‍ സ്വകാര്യ കെട്ടിടത്തിന് മുകളില്‍ താമസിക്കുന്ന ബീഹാര്‍ വൈശാലി ജില്ലക്കാരനായ സന്തോഷ് കുമാര്‍ (25)നാണ് പരിക്ക് . സംഭവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുന്ന ബീഹാര്‍ സ്വദേശി കുടിയായ രാജാസഹാനി 25 പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ 6 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. രാജാ സഹാനിയുടെ 500 രൂപ നഷ്ടപ്പട്ടതാണ് തര്‍ക്കത്തിന് കാരണം.
തര്‍ക്കത്തിനൊടുവില്‍ ഇയാള്‍ കറിക്കത്തി ഉപയോഗിച്ച് സഹ താമസക്കാരനെ കുത്തുകയായിരുന്നു . നെഞ്ചില്‍ കുത്തേറ്റ ഇയാളെ പൊലിസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
"
https://www.facebook.com/Malayalivartha





















