കൂത്താട്ടുകുളം കാക്കൂരില്‍ 20 ഏക്കറോളം വരുന്ന സ്ഥലത്ത് ലക്ഷക്കണക്കിന് കൊതുകുകള്‍

കൂത്താട്ടുകുളത്ത് കാല്‍പെരുമാറ്റം കേട്ടാല്‍ തേനീച്ചക്കൂട്ടം പോലെ ഇരച്ചുയര്‍ന്നു മൂളിപ്പറക്കുന്ന ലക്ഷക്കണക്കിനു കൊതുകുകള്‍. നാട്ടുകാരെയും ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചുകൊണ്ടാണ് കാക്കൂരില്‍ ഒരു പ്രദേശമാകെ പെട്ടെന്നു കൊതുകുകള്‍ പെരുകിയത്. 20 ഏക്കറോളം വരുന്ന മണപ്പാട്ടു പുഞ്ചയിലും പരിസരത്തുമാണു കൊതുകുകള്‍ പെരുകിയത്. പുല്ലിനും ഇലകള്‍ക്കും അടിയില്‍ കൂട്ടംകൂടിയിരിക്കുന്ന ഇവ ശബ്ദമോ അനക്കമോ ഉണ്ടാകുമ്പോള്‍ കൂട്ടത്തോടെ ഉയര്‍ന്നു പറക്കുന്നതു കണ്ട നാട്ടുകാര്‍ പഞ്ചായത്തംഗം കെ.ആര്‍. പ്രകാശനെ വിവരം അറിയിക്കുകയായിരുന്നു.
എണ്ണിയാലൊതുങ്ങാത്ത കൊതുകിന്‍ കൂട്ടത്തെ ഇങ്ങിനെ കാണുന്നത് ആദ്യാനുഭവമാണെന്ന് സ്ഥലത്തെത്തിയ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ഇന്‍സെക്ട് കലക്ടര്‍ ജോര്‍ജ് ഏബ്രഹാം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി വി. നായര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സോണി തോമസ്, കെ. സന്ധ്യ എന്നീഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊതുകുകളെ നശിപ്പിക്കാന്‍ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നു യന്ത്രം എത്തിച്ചു ഫോഗിങ് നടത്തി.
സൂക്ഷ്മപരിശോധനയില്‍ കൊതുകുകള്‍ ക്യൂലക്‌സ് ബൈറ്റിനോ റിംഗസ് ഇനത്തില്‍പെട്ടതാണെന്ന് കണ്ടെത്തിയതായി ജോര്‍ജ് ഏബ്രഹാം പറഞ്ഞു. ജപ്പാന്‍ജ്വരം പരത്തുന്ന ഇത്തരം ഇനം കൊതുകുകളുടെ അഭൂതപൂര്‍വമായ പെരുപ്പത്തിനു കാരണം വ്യക്തമല്ല. കൂടുതലും ആണ്‍കൊതുകുകളാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. പുഞ്ചയിലെ വെള്ളക്കെട്ടില്‍ വന്‍തോതില്‍ ലാര്‍വകളും കെട്ടിക്കിടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha





















