ലോക്ക് ഡൌൺ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നവർക്ക് മുന്നറിയിപ്പുമായി വരന്തരപ്പള്ളി പോലീസിന്റെ വീഡിയോ ശ്രദ്ധേയമാകുന്നു

ലോക്ക് ഡൌൺ കാലത്തും നിസ്സംഗത പാലിക്കുന്ന ചിലരെങ്കിലുമുണ്ട് നമുക്കു ചുറ്റും. അതുകൊണ്ടുതന്നെ ജനങ്ങളിലെ ആ ജാഗ്രതക്കുറവിനെ കുറിച്ച് സൂചിപ്പിക്കാൻ , ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കാൻ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് വരന്തരപ്പള്ളി പോലീസ് സ്റ്റേഷനിലെ ഈ നിയമപാലകർ. ഈ വീഡിയോയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇത് ചിത്രീകരിക്കാനായി ഉപയോഗിച്ച ഭൂരിഭാഗവും യഥാർത്ഥ വിഷ്വൽസ് ആണ് എന്നതാണ്.
ലോക്ക് ഡൌൺ കാലത്തും നമുക്കു ചുറ്റുമുള്ളവരും, നമ്മൾ തന്നെയും എങ്ങനെയാണു ആ ഒരു ഉത്തരവാദിത്തം നിറവേറ്റുന്നത് എന്നതിന്റെ ഒരു നേർക്കാഴ്ചയാണ് ഈ വീഡിയോ . ഇതിന്റെ സംവിധാനം നിർവഹിച്ചത് വരന്തരപ്പള്ളി എസ് എച് ഓ ചിത്തരഞ്ജൻ ആണ് , , സനീഷ്, എസ,എച് ഓ ചിത്തരഞ്ജൻ എന്നിവർ ചേർന്നാണ് വരികൾ രചിച്ചത്. മ്യൂസിക് രാഗേഷ് . ഔദ്യോഗിക കൃത്യനിർവ്വഹണത്തിനൊപ്പം നാല് ദിവസം കൊണ്ടാണ് ഈ പോലീസ് ടീം ഇത്തരമൊരു വീഡിയോ ഒരുക്കിയത് . ആ വീഡിയോ കാണാം
https://www.facebook.com/Malayalivartha





















