ലോക്ക് ഡൗണ്‍ ലംഘിച്ച വാഹനങ്ങള്‍ പിഴ ചുമത്തി വിടും വീണ്ടും ലംഘിച്ചാല്‍ ജാമ്യമില്ലാ വകുപ്പും , പതിനായിരം രൂപ പിഴയും വന്നേക്കും; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം

ലോക് ഡൗണ്‍ കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ പിഴ ഈടാക്കി വിട്ടുനല്‍കാൻ ആലോചന . അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചാല്‍ തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ വിട്ടുകൊടുത്തേക്കും.
ലോക്ക് ഡൗണ്‍ നടപ്പിലാക്കിയ മാര്‍ച്ച് 23 മുതല്‍ കഴിഞ്ഞ ദിവസം വരെ സംസ്ഥാനത്താകെ 27,300വാഹനങ്ങളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടികൂടിയത്. വാഹനങ്ങളുമായി പുറത്തിറങ്ങുന്നതിന് പൊലീസ് നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കൂട്ടാക്കാത്തവരുടെയും അനാവശ്യമായി കറങ്ങാനിറങ്ങിയവരുടെയും വാഹനങ്ങളാണ് ഇത്തരത്തില്‍ പിടിക്കപ്പെട്ടത്. പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ വാഹനങ്ങള്‍ കുന്നുകൂടുകയും അവ നശിക്കാനിടയാകുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയാണ് പിഴ ചുമത്തി വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.
മോട്ടോര്‍ വാഹനച്ചട്ട പ്രകാരമാണ് സാധാരണ നിലയില്‍ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇത്തരംവാഹനങ്ങള്‍ക്ക് കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നിയമാനുസൃതമുള്ള പിഴ ടി..ആര്‍-5 രസീത് (ട്രഷറിയില്‍ അടയ്ക്കുന്ന രസീത്) പ്രകാരം ഈടാക്കി വാഹനങ്ങള്‍ വിട്ടുകൊടുക്കുകയാണ് രീതി. എന്നാല്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയമ ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങുന്നവക്കെതിരെ ദുരന്തനിവാരണ ചട്ട പ്രകാരവും പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരവും കേസെടുത്ത് വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശിച്ചതോടെയാണ് പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ വാഹന ഷോറൂമുകള്‍ പോലെയായത്. ദുരന്തനിവാരണച്ചട്ടവും പകര്‍ച്ചവ്യാധി പ്രതിരോധനിയമവും അനുസരിച്ച് പിടികൂടുന്ന വാഹനങ്ങള്‍ പൊലീസ് പിഴ ഈടാക്കി വിട്ടയക്കുന്ന കാര്യത്തിലാണ് നിയമോപദേശം ആവശ്യമുള്ളത്.
ഓരോ ജില്ലയിലും രണ്ടായിരത്തോളം വാഹനങ്ങള്‍ പിടികൂടിയ സാഹചര്യത്തില്‍ ഇവ ഉടമസ്ഥരെ വിളിച്ചുവരുത്തി വിട്ട് നല്‍കുന്നതിനായി ഒരു പ്രത്യേക ഉദ്യോഗസ്ഥനെ ഇതിനായി നിയോഗിക്കേണ്ടിവരും. നിയമോപദേശം ലഭിച്ചശേഷം വാഹനങ്ങള്‍ തിങ്കളാഴ്ചയോടെ ഉടമകളെ വിളിച്ചുവരുത്തി വിട്ടുനല്‍കാനാണ് തീരുമാനം.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ ലോക്ക് ഡൗണിന് ശേഷവും തുടരാനിടയുള്ള സാഹചര്യത്തില്‍ വിട്ടയ്ക്കുന്ന വാഹനങ്ങള്‍ വീണ്ടും നിയമലംഘനത്തിന് പിടിയിലായാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെയും സര്‍ക്കാരിന്റെയും തീരുമാനം.വാഹനങ്ങളുടെ രജിസ്ട്രേഷനും ലൈസന്‍സും റദ്ദാക്കല്‍, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കല്‍, കുറഞ്ഞത് പതിനായിരം രൂപ പിഴ തുടങ്ങിയ കാര്യങ്ങളാണ് ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കാന്‍ ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha





















