വയനാട്ടില്‍ നിന്നും ശുഭവാര്‍ത്ത... പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പതിനൊന്നാം ദിവസം

വയനാട്ടില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പതിനൊന്നാം ദിവസമാണ് ഇന്നെന്ന് ജില്ലാ കളക്ടര്‍. 247 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കിയതായി കളക്ടര്‍ അറിയിച്ചു. ഇതോടെ നിരീക്ഷണം പൂര്‍ത്തിയാക്കിവരുടെ എണ്ണം 2120 ആയി. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 10870 ആണ്. ഏഴ് പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വെള്ളിയാഴ്ച്ച ആരെയും നിരീക്ഷണത്തിലാക്കിയിട്ടില്ല. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 213 സാമ്ബിളുകളില്‍ 212 എണ്ണത്തിന്റെ ഫലം ലഭിച്ചു. ലഭിച്ചവയില്‍ 209 എണ്ണവും നെഗറ്റീവാണ്. ജില്ലയിലെ 14 ചെക്ക്‌പോസ്റ്റുകളില്‍ 1415 വാഹനങ്ങളിലായി എത്തിയ 2308 ആളുകളെ സ്‌ക്രീനിങ്ങിന്റെ വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. കേരളത്തില്‍ ജനുവരി 30നാണ് ആദ്യ കേസുണ്ടായത്. ആദ്യ ഘട്ടത്തില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് ശേഷം മാര്‍ച്ച് 8 മുതലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 364 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ മുമ്ബ് മരണമടഞ്ഞിരുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര്‍ വീടുകളിലും 730 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 13,339 വ്യക്തികളുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,335 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
https://www.facebook.com/Malayalivartha





















