സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

സംസ്ഥാനത്തെ കൊറോണ ബാധയില്‍ നിന്നും കരകയറ്റാന്‍ ആരോഗ്യ മേഖലയില്‍ ശക്തമായ പ്രവര്‍ത്തനം നടത്തിക്കൊണ്ട് മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കലാണ് മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകന്‍ ചെയ്തത്. ലോകരാഷ്ട്രങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും കേരളത്തിലെ ആരോഗ്യ മേഖലയിലെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വൈറസ് ബാധയെ തുടര്‍ന്ന് അതിജീവനത്തിനായി കിതക്കുന്ന ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയിലെ ഈ കൊച്ചു സംസ്ഥാനം വളരെ വലിയ മാതൃകയാണ് മുന്നോട്ടുവയ്ക്കുന്നത്. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളും അതിന്റെ നല്ല റിസള്‍ട്ടും ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടതോടെ കേരളത്തിലെ മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും ഏറെ ശ്രദ്ധ നേടുകയാണ്.
ഇപ്പോഴിതാ യുവ സംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ മിഥുന്‍ മാനുവല്‍ തോമസും മുഖ്യമന്ത്രിയെ അഭിനന്ദിച്ചിരിക്കുകയാണ്. 'നല്ല ചെത്ത് ഭരണം തന്നെയാണ് ട്ടോ.. !ചിരിയും നല്ല ചെത്തായിട്ടുണ്ട്.. !!
p. s : പണ്ടത്തെ കലക്കന്‍ വാക്കൊന്ന്, ഒരവസരം കിട്ടിയപ്പോ പൊടിതട്ടി എടുത്തതാ..!! പിണറായിവിജയന്‍ !!' സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണിത്. ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിഥുന്‍ മാനുവല്‍ തോമസ് പിന്നീട് ആട് എന്ന ചിത്രം സംവിധാനം ചെയ്തത് ഏറെ ശ്രദ്ധേയനായി. അദ്ദേഹം പുതുതായി കുഞ്ചാക്കോ ബോബനെ നായകനാക്കി അഞ്ചാം പാതിരാ എന്ന െ്രെകം ത്രില്ലര്‍ ചിത്രം ഈ വര്‍ഷം റിലീസ് ചെയ്തിരുന്നു. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രവും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 50 കോടി ക്ലബില്‍ ഇടംപിടിച്ച് വലിയ വിജയമായി മാറിയിരുന്നു.
https://www.facebook.com/Malayalivartha





















