വീണ്ടും തലയെടുപ്പോടെ കേരളം; കേരളത്തില്‍ ഇന്ന് കൊവിഡിന്റെ പിടിയിൽ നിന്നും നിന്നും മുക്തി നേടിയത് 27 പേര്‍

ലോകത്തിനുമുന്നിൽ വീണ്ടും തലയെടുപ്പോടെ കേരളം. കേരളത്തില്‍ ഇന്ന് കൊവിഡിന്റെ പിടിയിൽ നിന്നും നിന്നും മുക്തി നേടിയത് 27 പേര്‍. സംസ്ഥാന സര്‍ക്കാരാണ് ആശ്വാസകരമായ ഈ വിവരം പുറത്തുവിട്ടത്. കാസര്‍കോട്ട് നിന്നുമുള്ള 17 പേരുടെ രോഗമാണ് ഇന്ന് ഭേദമായിട്ടുള്ളത്. കണ്ണൂര്‍ ജില്ലയിലുള്ള ആറ് പേരുടേയും കോഴിക്കോട് ജില്ലയിലുള്ള രണ്ടു പേരുടേയും (ഒരാള്‍ കാസര്‍ഗോഡ്) എറണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തര്‍ വീതവുമാണ് ഇന്ന് രോഗമുക്തി നേടിയത്.
ഇവര്‍ വൈകാതെ ഡിസ്‍ചാര്‍ജായി വീട്ടിലേക്ക് മടങ്ങും. ദേശീയ/ലോക മാദ്ധ്യമങ്ങള്‍ കേരളത്തിന്റെ രോഗപ്രതിരോധ മാര്‍ഗങ്ങളെയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കുന്ന ഒരവസരത്തിലാണ് സന്തോഷകരമായ ഈ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 124 പേരാണ് ഇതുവരെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കാസര്‍കോഡ് 3, മലപ്പുറം -2. കണ്ണൂര്‍-2 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 27പേര്‍ ഇന്ന് രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംസ്ഥാനത്തെ ഇതുവരെ ആകെ 364 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 124 പേര്‍ രോഗമുക്തി നേടി. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha





















