സൗജന്യ കിറ്റിന് പൊതുസ്വഭാവമില്ല, ഉല്‍പന്നങ്ങള്‍ പലവിധത്തിലും തരത്തിലും

കോവിഡ് സാഹചര്യത്തില്‍ വിതരണം ചെയ്യുന്ന പലവ്യഞ്ജനസാധന കിറ്റുകള്‍ സീല്‍ ചെയ്യാത്തതിനാല്‍ ഉല്‍പന്നങ്ങള്‍ എടുത്തുമാറ്റാനുള്ള സാഹചര്യമേറെയാണ്. ഉല്‍പന്നം നഷ്ടപ്പെട്ടാല്‍ പഴി കേള്‍ക്കുക തങ്ങള്‍ക്കാകുമെന്നു റേഷന്‍ വ്യാപാരികള്‍ പറയുന്നു. സീല്‍ ചെയ്യാതെ നല്‍കുന്നത് പരാതികള്‍ക്കു വഴിതുറക്കും. 17 ഉല്‍പന്നങ്ങളാണ് കിറ്റിലുള്ളത്.
പാലക്കാട് വിതരണം ചെയ്ത പല കിറ്റുകളിലും പല ഗുണനിലവാരമുള്ള ഉല്‍പന്നമാണ്. ആദ്യം നിറച്ച കിറ്റുകളില്‍ പ്രമുഖ ബ്രാന്‍ഡ് കമ്പനിയുടെ , കിലോയ്ക്ക് 55 രൂപയുള്ള ആട്ടയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീടുള്ള കിറ്റുകളില്‍ റേഷന്‍ കടകളില്‍ 17 രൂപയ്ക്കു വില്‍ക്കുന്ന ആട്ടയാണ് ഉള്‍പ്പെടുത്തിയത്. ഉയര്‍ന്ന വിലയുള്ള ആട്ട മാറ്റി വില കുറഞ്ഞതു വച്ചുവെന്ന ആരോപണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആയിരത്തോളം രൂപയുടെ ഉല്‍പന്നമാണ് നല്‍കുകയെന്നാണു പ്രചാരണമെങ്കിലും ഉല്‍പന്നങ്ങളുടെ എംആര്‍പി വില പരമാവധി 750 രൂപയാണ്. സോപ്പ് ഉള്‍പ്പെടെയുള്ള പല ഉല്‍പന്നങ്ങളും പല ഗുണനിലവാരം ഉള്ളതാണ്. അതിനാല്‍ പലര്‍ക്കും കിട്ടുക പലതരത്തിലുള്ള കിറ്റുകളാണ്.
പല റേഷന്‍ ഉടമകളും സ്വന്തം വാഹനങ്ങളിലും വാടകയ്ക്ക് എടുത്ത വാഹനങ്ങളിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കിറ്റ് എടുത്തത്. ഈ ഘട്ടത്തിലും സാധനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയേറെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha





















