വൈറസിനെ തടയാന്‍ ഓസോണ്‍ അണുനാശിനിയ്ക്ക് 10 മിനിറ്റ് മതി!

ഓസോണ്‍ അണുനാശിനി വൈറസുകളും ബാക്ടീരിയകളും വ്യാപിക്കുന്നതു തടയാന്‍ സഹായമാവുമോ എന്ന ചോദ്യത്തിന് കേരള മെഡിക്കല്‍ കോര്‍പറേഷന്‍ സാക്ഷ്യപത്രം നല്‍കിയാല്‍ അത് കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്കു ദേശീയതലത്തില്‍ തന്നെ വഴിത്തിരിവുണ്ടാക്കും.
പുല്ലഴിയിലെ സ്വകാര്യ കമ്പനിയില്‍ മാനേജിങ് ഡയറക്ടര്‍ ആയ തൃശൂര്‍ സ്വദേശി കെ.വി.സുനില്‍ ആശുപത്രികളിലെ ശസ്ത്രക്രിയ തിയറ്ററുകള്‍ അണുവിമുക്തമാക്കാനായി വികസിപ്പിച്ചതാണ് ഓസോണ്‍ അണുനശീകരണി. ഓസോണ്‍ ഉപയോഗിച്ച് അണുനശീകരണം നടത്തുന്നതാണു പ്രക്രിയ.
ബാങ്ക് ഓഫ് ഇന്ത്യയുടെ അയ്യന്തോളിലെ എടിഎം കൗണ്ടര്‍ ഈ സംവിധാനം ഉപയോഗിച്ച് അണുവിമുക്തമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നൂറ്റന്‍പതോളം എടിഎമ്മുകള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തി. എടിഎം കൗണ്ടര്‍ അണുവിമുക്തമാക്കാന്‍ 10 മിനിറ്റ് മതി. ബാങ്ക് ശാഖകളും അണുവിമുക്തമാക്കുന്നുണ്ട്.
തൃശൂരിലെ 3 ആശുപത്രികളിലും സുനില്‍ മാസങ്ങള്‍ക്കു മുന്നേ പദ്ധതി അവതരിപ്പിച്ചു. ആശുപത്രികളില്‍ ഇത്തരം അണുനശീകരണി സ്ഥാപിച്ചാലുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചു കേന്ദ്ര ആരോഗ്യ മന്ത്രാലയം, കേരള ആരോഗ്യ വകുപ്പ് പ്രതിനിധികള്‍ക്കു മുന്‍പില്‍ വിശദീകരിച്ചിരുന്നു. തുടര്‍ന്നാണു മന്ത്രിയുടെ ഓഫിസില്‍ നിന്നു കേരള മെഡിക്കല്‍ കോര്‍പറേഷനോടു പരിശോധന നടത്തി സാക്ഷ്യപത്രം നല്‍കാന്‍ ആരോഗ്യ വകുപ്പു നിര്‍ദേശിച്ചത്.
https://www.facebook.com/Malayalivartha





















