ലോക്ഡൗണിനുശേഷം രോഗവ്യാപനം തടയാന്‍ പൊതുവാഹനങ്ങളില്‍ എ.സി. അനുവദിക്കരുതെന്ന് മോട്ടോര്‍വാഹനവകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ... ഇരുചക്രവാഹനമോടിക്കുന്നവര്‍ ഫുള്‍വൈസര്‍ ഹെല്‍മെറ്റ് ഉപയോഗിക്കണം, പിന്നില്‍ ആളെ കയറ്റരുത് , യാത്രക്കാര്‍ ബസില്‍ കയറുമ്പോള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം

ലോക്ഡൗണിനുശേഷം രോഗവ്യാപനം തടയാന്‍ പൊതുവാഹനങ്ങളില്‍ എ.സി. അനുവദിക്കരുതെന്ന് മോട്ടോര്‍വാഹനവകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ബസുകളില്‍ കര്‍ട്ടന്‍, കിടക്കവിരികള്‍, ഭക്ഷണവിതരണം എന്നിവ പാടില്ല. ഡ്രൈവറും ജീവനക്കാരും യാത്രക്കാരും മാസ്‌ക് ഉപയോഗിക്കണം. അന്തസ്സംസ്ഥാന വാഹനങ്ങള്‍ ചെക്ക്‌പോസ്റ്റുകളിലും മറ്റുള്ളവ യാത്രകഴിഞ്ഞും അണുവിമുക്തമാക്കണം. യാത്രക്കാര്‍ ബസില്‍ കയറുമ്പോള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. പനി, ചുമ, ജലദോഷം എന്നീ രോഗങ്ങളുള്ളവരെ പൊതുവാഹനങ്ങളില്‍ കയറ്റരുത്. യാത്രക്കാര്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം.
കാറുകളുടെ മുന്‍സീറ്റില്‍ ഡ്രൈവറും പിന്നില്‍ രണ്ട് യാത്രക്കാരെയും മാത്രമേ അനുവദിക്കാവൂ. എ.സി. ഉപയോഗിക്കരുത്. ഗ്ലാസുകള്‍ താഴ്ത്തിയിടണം. ഇരുചക്രവാഹനമോടിക്കുന്നവര്‍ ഫുള്‍വൈസര്‍ ഹെല്‍മെറ്റ് ഉപയോഗിക്കണം. പിന്നില്‍ ആളെ കയറ്റരുത്. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ഒറ്റ, ഇരട്ട നമ്പരുകളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കണം. ബസുകളില്‍നിന്നുള്ള യാത്ര അനുവദിക്കരുത്. യാത്രക്കാര്‍ പിന്‍വശത്തെ വാതിലിലൂടെ കയറുകയും മുന്നിലെ വാതിലിലൂടെ ഇറങ്ങുകയും വേണം. ഓഫീസുകളുടെ സമയം പുനഃക്രമീകരിച്ച് പൊതുസ്ഥലങ്ങളില്‍ യാത്രക്കാര്‍ കൂടുന്നത് ഒഴിവാക്കണം. അന്തസ്സംസ്ഥാന ബസുകളിലെ യാത്രക്കാരുടെ പൂര്‍ണവിവരങ്ങള്‍ വെബ് അധിഷ്ഠിത ഡേറ്റാബേസില്‍ ശേഖരിക്കണം.
യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ശേഖരിച്ച് സഞ്ചാരപാത ഗൂഗിള്‍ ഹിസ്റ്ററിയിലൂടെ പരിശോധിക്കണം. യാത്ര തടഞ്ഞിട്ടുള്ള മേഖലയില്‍നിന്നാണോ എത്തുന്നതെന്ന് കണ്ടെത്താന്‍ കഴിയണം. വിവരങ്ങള്‍ വെളിപ്പെടുത്തേണ്ട നിയമപരമായ ബാധ്യത യാത്രക്കാര്‍ക്കായിരിക്കും. ഇതിന് തയ്യാറാകാത്തവരുടെ യാത്ര തടയും. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്ക് പിഴ ചുമത്തും. യാത്രക്കാരെ എന്തെങ്കിലും കാരണവശാല്‍ നിരീക്ഷിക്കേണ്ടതുണ്ടെങ്കില്‍ ആരോഗ്യവകുപ്പിന് ഉടന്‍ കണ്ടെത്താന്‍ കഴിയുന്നതിനുവേണ്ടിയാണ് ഈ ക്രമീകരണം.
https://www.facebook.com/Malayalivartha





















