മെഡിക്കല്‍ ആവശ്യമുണ്ടെന്ന് പറഞ്ഞ് ലോക്ഡൗണ്‍ കാലത്ത് ഇറങ്ങി ബൈക്കില്‍ കഞ്ചാവ് വില്‍പന

മൂവാറ്റുപുഴയില്‍ ഊരമന മേമുറി, മൂലേമോളേത്ത് രതീഷ് (24) മരുന്നു വാങ്ങാനെന്ന പേരില്‍ ബൈക്കില്‍ കറങ്ങി കഞ്ചാവു വില്‍പന നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തു.
ബൈക്കിലെത്തിയ ഇയാളെ പൊലീസ് തടഞ്ഞു നിര്‍ത്തി വിവരങ്ങള്‍ ചോദിച്ചപ്പോള്‍ മരുന്നു വാങ്ങാന്‍ എത്തിയതാണെന്നായിരുന്നു ഇയാളുടെ മറുപടി.
ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞതോടെ സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് 50 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
ഇയാള്‍ക്ക് കഞ്ചാവ് എവിടെ നിന്നാണ് കിട്ടിയതെന്നുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും എസ്‌ഐ ടി.എം.സൂഫി പറഞ്ഞു.
https://www.facebook.com/Malayalivartha





















