ചാലക്കുടി മാര്‍ക്കറ്റില്‍ അണുനാശിനി ടണല്‍ തുറന്നു

ചാലക്കുടി നഗരസഭയുടെയും മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ മാര്‍ക്കറ്റില്‍ അണുനാശിനി ടണല്‍ സ്ഥാപിച്ചു.
ഈസ്റ്ററടുത്തതോടെ ഇന്ന് നഗരത്തില്‍ തിരക്കേറാനുള്ള സാധ്യത കണക്കിലെടുത്താണ് ടണല്‍ സ്ഥാപിച്ചതെങ്കിലും കൂടുതല്‍ കാലത്തേക്ക് ജനങ്ങള്‍ക്ക് പ്രയോജനപ്പെടും.
ബി.ഡി. ദേവസി എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
പൊലീസ് എസ്എച്ച്ഒ കെ.എസ്. സന്ദീപ്, നഗരസഭ ഉപാധ്യക്ഷന്‍ വിന്‍സന്റ് പാണാട്ടുപറമ്പില്‍, നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ബിജി സദാനന്ദന്‍, നഗരസഭ സെക്രട്ടറി എം.എസ്. ആകാശ്, റോട്ടറി ക്ലബ് പ്രസിഡന്റ് കെ. രമേഷ്‌കുമാര്‍ കുഴിക്കാട്ടില്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോബി മേലേടത്ത്, ജനറല്‍ സെക്രട്ടറി റെയ്‌സണ്‍ ആലുക്ക, യൂത്ത് വിങ് പ്രസിഡന്റ് എം.ജെ. ജോബി എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ഷിബു വാലപ്പന്‍, വി.ജെ. ജോജി, എം.പി. ഭാസ്‌കരന്‍, ജിജന്‍ മത്തായി എന്നിവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha





















