Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ചരിത്രം വഴിമാറിയ നിമിഷം ... ലോകത്തുള്ള പല മാധ്യമങ്ങളും കേരളത്തെ പുകഴ്ത്തുന്നു..... ചികിത്സയേക്കാള്‍ കരുതലിനു പ്രാധാന്യം നല്‍കുന്ന സംസ്ഥാനം , രോഗം പിടിപെട്ടാല്‍ ജീവന്‍ തിരിച്ചുപിടിക്കാന്‍ അങ്ങേയറ്റം പെടാപ്പാടു പെടുന്ന ഒരു സംസ്ഥാനം, കേരളം ലോകത്തിനു മാതൃകയാകുന്ന അവസ്ഥ

11 APRIL 2020 02:31 PM IST
മലയാളി വാര്‍ത്ത

ലോകത്തുള്ള പല മാധ്യമങ്ങളും അറിഞ്ഞു വന്ന് പുകഴ്ത്തുകയാണ് ,കേരളത്തിന്റെ ഈ വൈഭവത്തെയോര്‍ത്തു അഭിമാനം കൊള്ളുന്ന നിമിഷമാണിത് .ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ ഇനി വെറും മൂന്നു ദിവസം മാത്രമുള്ളപ്പോള്‍ പോലും അതീവജാഗ്രതയോടെ സാമ്പത്തിക നഷ്ടം പോലും പേറി വിജയത്തിലേക്ക് കുതിക്കാന്‍ ഒരുങ്ങുന്ന കേരളത്തിന്റെ ഈ ആത്മവിസ്വാസത്തെ തന്നെയാണ് അര്‍ണബ് ഗോസ്വാമി ഉള്‍പ്പടെ ഇപ്പോഴിതാ പാശ്ചാത്യ മാധ്യമങ്ങളും പ്രശംസിക്കുന്നത് .സ്വദേശിയെന്നോ വിദേശിയെന്നോ വേര്‍തിരിവ് കാണിക്കാതെ എല്ലാ മനുഷ്യരുടെയും ജീവന്‍ നിലനിര്‍ത്താനും അപകടാവസ്ഥയിലായവരുടെ ജീവന്‍ തിരിച്ചുപിടിക്കാനും ശ്രമിക്കുന്ന ഈ കേരളത്തെ കൈകൂപ്പി ലോകരാജ്യങ്ങള്‍ വണങ്ങുന്ന കാഴ്ച .നിങ്ങള്‍ക്കു തുല്യം നിങ്ങള്‍ മാത്രമാണ് എന്ന് അവര്‍ ഉറക്കെ പ്രഖ്യാപിക്കുന്നു

.കേരളത്തില്‍ ജനസാന്ദ്രത കൂടുതലാണ് ,ചേരി പ്രദേശങ്ങളുമുണ്ട് എന്നിട്ടും ഈ മഹാവിപത്തിനെ അതിജീവിക്കുന്ന തരത്തിലേക്ക് മൂന്നാം ഘട്ട പ്രയാണം തുടങ്ങിക്കഴിഞ്ഞു .ലോക്ക് ഡൌണ്‍ പ്രതിസന്ധിയല്ല മനുഷ്യജീവനാണ് വലുത് എന്ന് ജങ്ങളെ പഠിപ്പിച്ച കൊച്ചു കേരളം .അത് ഇപ്പോള്‍ കടലും കടന്ന് അമേരിക്കന്‍ ജനതയുടെ കാതുകളിലെത്തിയിരിക്കുന്നു .മിനുട്ടുകള്‍ കൊണ്ട് അനേകം രോഗികള്‍ മരിച്ചു വീഴുന്ന ആ നാട്ടില്‍ ചൂണ്ടിക്കാണിക്കുന്ന ഒരു വ്യത്യസ്ത ചോദ്യം ,എന്തു കൊണ്ട് കേരത്തിന്റെ കരുതല്‍ അമേരിക്കന്‍ സര്‍ക്കാര്‍ അവിടെയും എടുത്തില്ല അമേരിക്കന്‍ പത്രമാധ്യമങ്ങളില്‍ പോലും ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമായ പ്രധാന കാര്യങ്ങളില്‍ ഒന്നാണ് ആരോഗ്യരംഗത്ത് ന്യൂയോര്‍ക്കും കേരളവും തമ്മിലുള്ള താരതമ്യ പഠനം .

മൂന്നര കോടി ജനങ്ങള്‍ അധിവസിക്കുന്ന കേരളവും ,അമേരിക്കന്‍ സംസ്ഥാങ്ങളില്‍ മുന്‍നിരയിലുള്ള ന്യൂയോര്‍ക്കും തമ്മിലുള്ള താരതമ്യപഠനം വലിയ തരത്തിലുള്ള ഒരു സന്ദേശം കൂടി ലോകത്തിനു നല്‍കുന്നു .ചികിത്സയേക്കാള്‍ കരുതലിനു പ്രാധാന്യം നല്‍കുന്ന സംസ്ഥാനം .രോഗം പിടിപെട്ടാല്‍ ജീവന്‍ തിരിച്ചുപിടിക്കാന്‍ അങ്ങേയറ്റം പെടാപ്പാടു പെടുന്ന ഒരു സംസ്ഥാനം .ഇതാണ് കേരളം ലോകത്തിനു മാതൃകയാകുന്ന അവസ്ഥ .
ലോകമാകെ ഭീതി വിതച്ച കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ രീതിയെ പ്രകീര്‍ത്തിച്ച് പ്രമുഖ രാജ്യാന്തര മാധ്യമമായ വാഷിങ്ടന്‍ പോസ്റ്റ് രംഗത്ത് വരുമ്പോള്‍ സമാനതകളില്ലാത്ത വിജയം സുനിശ്ചിതമാണ് എന്ന് തന്നെയാണ് പറയാന്‍ കഴിയുന്നത് . കേരള സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികളെയും തീരുമാനങ്ങളെയും വിശദമായി വിലയിരുത്തിയാണു വാഷിങ്ടന്‍ പോസ്റ്റ് അഭിനന്ദിക്കുന്നത്. കേരളത്തിന്റെ നടപടി 'കര്‍ശനവും മനുഷ്യത്വപരവു'മാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

പ്രതിരോധത്തില്‍ വീഴ്ച പറ്റിയാല്‍ കേരളത്തില്‍ രോഗവ്യാപന സാധ്യത ഇനിയും ഉണ്ടായേക്കാം എന്ന മുന്കരുതലാണ് കേരളത്തെ മുന്നോട്ട് നയിക്കുന്നത് .ഒട്ടനവധി ഘട്ടങ്ങളിലൂടെയാണ് കേരളം കോവിഡ് വ്യാപനത്തെ തടഞ്ഞു നിര്‍ത്തിയത് .ഇത് ഇപ്പോള്‍ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും മാതൃകയാക്കുകയാണ് .റിപ്പബ്ലിക് ചാനല്‍ ഉടമയും ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷന്‍ ഗവേര്‍ണിംഗ് ബോര്‍ഡിന്റെ അധ്യക്ഷനുമായ അര്‍ണാബ് ഗോസ്വാമി വരെ കേരളത്തെ എടുത്തു പറഞ്ഞു പ്രശംസിച്ചു .
രോഗവ്യാപനം തടയാനുള്ള നടപടികള്‍, കോവിഡ് സംശയമുള്ളവരെ ക്വാറന്റീന്‍ ചെയ്യല്‍, റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും തയാറാക്കല്‍, കര്‍ശനമായ പരിശോധനകള്‍, മികച്ച ചികിത്സ തുടങ്ങിയവ സര്‍ക്കാര്‍ ഉറപ്പുവരുത്തി. 30 വര്‍ഷത്തിലേറെയായുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണത്തിന്റെ ഫലമായി പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യ സംവിധാനത്തിലും കേരളം ധാരാളം നിക്ഷേപിച്ചിട്ടുണ്ട്. ഇവിടത്തെ ഉയര്‍ന്ന സാക്ഷരതയും രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സഹായിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഇതാണ് ലോകത്തിന്റെ കയ്യടി ഏറ്റുവാങ്ങുന്ന തരത്തിലേക്ക് കേരളം മാറാനുള്ള പ്രധാന കാരണം .വിദഗ്ദ്ധ ചികിത്സയ്ക്ക് ധനികര്‍ എന്നും അമേരിക്ക പോലുള്ള മുതലാളിത്ത രാജ്യങ്ങളെ ആശ്രയിക്കുമ്പോള്‍ ഈ കൊച്ചു കേരളത്തിന്റെ പ്രധിരോധ സംവിധാനം എന്താണെന്നു കൂടി മനസ്സിലാക്കാന്‍ അമേരിക്കയ്ക്ക് കഴിയുന്നില്ല .അവര്‍ മഹാമാരിയാകുന്ന കോവിടിന്റെ ചുഴിയില്‍ പെട്ടിരിക്കുകയാണ്

ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച രീതിയാണു കോവിഡ് പ്രതിരോധത്തിന് കേരളം സ്വീകരിച്ചത്. ഇത്രയും ജനസംഖ്യയുള്ള രാജ്യത്തു കൂട്ടമായുള്ള പരിശോധന സാധ്യമല്ലെന്നു കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുമ്പോള്‍ ആളുകളെ പരിശോധിക്കുന്നതില്‍ കേരളം സജീവമായി മുന്നില്‍നിന്നു. ഏപ്രില്‍ ആദ്യവാരം 13,000ലേറെ പരിശോധനകളാണ് നടത്തിയത്. വലിയ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ് 6000, തമിഴ്‌നാട് 8000 എന്നിങ്ങനെയാണ് പരിശോധനകള്‍ നടത്തിയത്. ദേശീയ തലത്തില്‍ 10 ശതമാനം പരിശോധന നടന്നിരുന്നില്ലെന്നും ഓര്‍ക്കണം. ഈ ആഴ്ച വാക്ക്ഇന്‍ പരിശോധന സൗകര്യവും കേരളം ഏര്‍പ്പാടാക്കുകയാണ്.ഇതോടെ ഏറ്റവും അധികം രോഗികളെ പരിശോധനയ്ക്ക് വിധേയമാക്കുന്ന രാജ്യം എന്ന ഖ്യാതിയും കേരളം നേടിയേക്കും എന്ന് വിലയിരുത്തല്‍ വന്നിരിക്കുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (2 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (3 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (4 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (4 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (6 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (6 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (6 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (6 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (6 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (7 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (8 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (8 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (8 hours ago)

Malayali Vartha Recommends