കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍... അഞ്ച് വീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പെട്രോളിംഗ് നടത്തും, ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. കളനാട്, തളങ്കര, ചൂരി, നെല്ലിക്കുന്ന് പോലുള്ള സ്ഥലങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത് . അഞ്ച് വീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് ബൈക്ക് പെട്രോളിംഗ് നടത്തും. ഈ പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം .
കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് . ജില്ലയിലെ ക്ലസ്റ്റര്‍ ലോക്കിങ്ങിന് പുറമെ ആണിത്. കാസര്‍കോട്ടെ അഞ്ച് പഞ്ചായത്തുകളിലും രണ്ട് മുന്‍സിപ്പാലിറ്റികളിലും സമൂഹ സര്‍വ്വേയ്ക്ക് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ചെമ്മനാട്, മധൂര്‍, പള്ളിക്കര, ഉദുമ, മൊഗ്രാല്‍പുത്തൂര്‍ എന്നീ പഞ്ചായത്തുകളും കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭയിലുമാണ് പരിശോധന നടത്തുക..
"
https://www.facebook.com/Malayalivartha





















