വില്‍പനശാലകള്‍ തുറക്കാനാവാത്തതു മൂലം അലങ്കാര മത്സ്യങ്ങള്‍ ചാവുന്നു!

ചാത്തന്നൂരില്‍ ലോക്ഡൗണ്‍ മൂലം അലങ്കാര മത്സ്യ വിപണന കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍. തീറ്റ ക്ഷാമവും, പരിചരണത്തിലെ കുറവും മൂലം ഒട്ടേറെ വിപണനശാലകളിലെ മത്സ്യങ്ങള്‍ ചത്തു. ജില്ലയില്‍ 350 അലങ്കാര മത്സ്യ വിപണന കേന്ദ്രങ്ങള്‍ ഉണ്ട്. ഇതിനോട് അനുബന്ധിച്ചു അലങ്കാര പക്ഷികളെയും വില്‍പന നടത്തുന്നവര്‍ ഏറെയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അക്വേറിയങ്ങള്‍ അടച്ചു പൂട്ടി.
അലങ്കാര മത്സ്യകൃഷി, വിപണന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പേര്‍ ജില്ലയില്‍ ഉണ്ട്.തീറ്റ കൊണ്ടു വരുന്നതിനും വിപണനത്തിനും നിയന്ത്രണം ഇല്ലെങ്കിലും തീറ്റ ക്ഷാമം രൂക്ഷമാണ്.
കടകള്‍ കൃത്യമായി തുറക്കാന്‍ കഴിയാത്തതിനാല്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത സംഭവങ്ങള്‍ ഉണ്ടായതായി ഓര്‍ണമെന്റല്‍ ഫിഷ് ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹസന്‍ ഷാ, ജോയിന്റ് സെക്രട്ടറി പാരിപ്പള്ളി ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു. വിലയേറിയ മത്സ്യങ്ങളാണ് ചത്തതില്‍ അധികവും.
https://www.facebook.com/Malayalivartha





















