പ്രതിപക്ഷ നേതാവ് നിരന്തരം വിമര്‍ശിക്കുന്നത് ശരിയല്ല! രാഹുല്‍ ഗാന്ധി പോലും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നു; ഇടതുസര്‍ക്കാരിന് ബിജെപിയുടെ 'ഗുഡ് സര്‍ട്ടിഫിക്കറ്റ്', പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് കെ സുരേന്ദ്രന്‍

കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നന്നായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പ്രതിപക്ഷ നേതാവ് നിരന്തരം വിമര്‍ശിക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി പോലും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നു.
പ്രതിപക്ഷം കടമ മറക്കുന്നുവെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. സൗജന്യമായി നല്‍കുന്ന പലവ്യഞ്ജന കിറ്റി തട്ടിപ്പാണ് എന്നത് അടക്കം സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു വരികയായിരുന്നു കെ സുരേന്ദ്രന്‍. ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സുരേന്ദ്രന്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
750 രൂപയുടെ മൂല്യം പോലുമില്ലാത്ത പലവ്യഞ്ജന കിറ്റാണ് ആയിരം രൂപയുടെ കിറ്റെന്ന് പറഞ്ഞ് നല്‍കുന്നത് എന്ന് അടക്കമുളള രൂക്ഷമായ വിമര്‍ശനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സുരേന്ദ്രന്‍ ഉയര്‍ത്തിയിരുന്നത്.
പ്രളയ സമയത്ത് കേരളത്തിന് കിട്ടിയ 2000 കോടി ഇതുവരെയും ഉപയോഗിച്ചിട്ടില്ല. പി ആര്‍ വര്‍ക്കല്ലാതെ കാര്യങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെയും ഇദ്ദേഹം ലക്ഷ്യമിട്ടിരുന്നു.
https://www.facebook.com/Malayalivartha





















