വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു സ്റ്റേഷനുകള്‍; അനാവശ്യമായി നിരത്തിലിറങ്ങിയതിന് പോലീസിന്റെ പിടിയിലായ വാഹനങ്ങള്‍ക്ക് തത്കാലം രക്ഷ! ഏപ്രില്‍ 15ന് ശേഷം വിട്ടുകൊടുക്കും!

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് അനാവശ്യമായി നിരത്തിലിറങ്ങിയതിന് പോലീസിന്റെ പിടിയിലായ വാഹനങ്ങള്‍ക്ക് തത്കാലം രക്ഷ. പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ 15നു മുമ്ബ് വിട്ടുനല്‍കും.
വാഹന ഉടമകള്‍ അടയ്‌ക്കേണ്ട പിഴയും എവിടെ അടയ്ക്കണമെന്നതും നിയമോപദേശം ലഭിച്ചശേഷം തീരുമാനിക്കും. പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കുന്നത് വലിയ പ്രയാസമുണ്ടാക്കുന്നതിനാലാണ് അവ വിട്ടുനല്‍കാന്‍ പോലീസ് തീരുമാനിച്ചത്. ഇതുവരെ 22,500ലധികം വാഹനങ്ങളാണ് പിടിച്ചെടുത്തത്. ലോക്ക്ഡൗണ്‍ തീരുന്നതുവരെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് തുടരുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്..
പിഴയടച്ച് വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിനു ശേഷം തീരുമാനിക്കും. അടച്ചിടലിന്റെ ആദ്യഘട്ടങ്ങളില്‍ ഐപിസി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു വാഹനങ്ങള്‍ പിടിച്ചെടുത്ത് കേസെടുത്തത്. പിന്നീട് പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് വന്നതോടെ ആ നിയമമനുസരിച്ചും കേസെടുത്തു.
അതുകൊണ്ടുതന്നെ പിഴയുടെ കാര്യത്തിലും വ്യത്യാസം വരാം. പകര്‍ച്ചവ്യാധി നിയമമനുസരിച്ച് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെങ്കില്‍ 10,000 രൂപയാണ് പിഴ. പിഴയടയ്ക്കാത്തവരുടെ വാഹനം എന്തുചെയ്യണമെന്നതു പിന്നീട് തീരുമാനിക്കും.
https://www.facebook.com/Malayalivartha





















