കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തു പേര്‍ ഇന്ന് ആശുപത്രി വിടും.....

കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തു പേര്‍ ഇന്ന് ആശുപത്രി വിടും..... കാസര്‍ഗോഡ് രോഗം ഭേദമായി 10 പേരാണ് ആശുപത്രി വിടുന്നത്. ജില്ലാ ആശുപത്രിയിലുള്ള അഞ്ച് പേര്‍ക്കും ജനറല്‍ ആശുപത്രിയിലുള്ള അഞ്ച് പേര്‍ക്കുമാണ് രോഗം ഭേദമായത്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായി.പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ചിലരെയും രോഗം ഭേദമായതിനെ തുടര്‍ന്ന് ഇന്ന് വിടുതല്‍ നല്‍കി വിട്ടയക്കും.
തൃശൂരില്‍ ഒരാള്‍ കൂടി രോഗം ഭേദമായി ആശുപത്രിവിടും. ഫ്രാന്‍സില്‍നിന്ന് എത്തിയ പൂങ്കുന്നം സ്വദേശി എംബിഎ വിദ്യാര്‍ഥിയാണ് ആശുപത്രിവിടുന്നത്. ഇദ്ദേഹം തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
"
https://www.facebook.com/Malayalivartha





















