ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വാട്‌സ്‌ആപ്പ് നമ്ബറുമായി സര്‍ക്കാര്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരാതി നല്‍കാം; സർക്കാർ ഒപ്പമുണ്ട്

ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം പരാതി നല്‍കാനായി വാട്‌സ്‌ആപ്പ് നമ്ബറുമായി സംസ്ഥാന സര്‍ക്കാര്‍.
എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്ലിന്റെ സഹായത്തോടെ വനിതാ ശിശു വികസന വകുപ്പ് ആണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്.
9400080292 എന്ന നമ്ബറില്‍ പരാതികള്‍ അറിയിക്കാം. അതുപോലെത്തന്നെ ചൈല്‍ഡ് ലൈന്‍ നമ്ബറായ 1098 എന്ന നമ്ബറിലും, സ്ത്രീകള്‍ക്കുള്ള ഹെല്‍പ് ലൈന്‍ ആയ മിത്രയുടെ 181 എന്ന നമ്ബറിലും പരാതികള്‍ നല്‍കാവുന്നതാണ്.
പരാതികളില്‍ സത്വര നടപടികള്‍ കൈക്കൊള്ളുന്നതായിരിക്കും. ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍, അവ തടയാനാവശ്യമായ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ സാമൂഹ്യനീതി ശിശു വികസന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha





















