Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ല. ഘട്ടംഘട്ടമായും മേഖല തിരിച്ചും ഇളവ് നല്‍കണം. നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

11 APRIL 2020 04:24 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപന ഭീതിയെത്തുടര്‍ന്നു രാജ്യമെങ്ങും ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നീട്ടുമോ എന്ന കാര്യത്തില്‍ ഇന്നു അന്തിമ തീരുമാനമുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിങ് വഴി കൂടിക്കാഴ്ച നടത്തുകയാണ്. ഇതില്‍ കേരളത്തിന് ലഭിച്ച അവസരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇതുപ്രകാരം, ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചുവെന്നാണ സൂചന. ഘട്ടംഘട്ടമായും മേഖല തിരിച്ചുമാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്നാണ് വിവരം.

അതേസമയം, പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിങ് യോഗം തുടരുകയാണ്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ എല്ലാം പരിഗണിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പ് നല്‍കി. 24 മണിക്കൂറും ഫോണില്‍ ലഭ്യമായിരിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്നും കോവിഡ്19നെ കുറിച്ച് എന്തുനിര്‍ദേശവും നല്‍കാമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോടു പറഞ്ഞു. നമ്മള്‍ തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതിനിടെ യോഗത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും മാസ്‌ക് ധരിച്ചാണ് പങ്കെടുക്കുന്നത്. വീട്ടില്‍ നിര്‍മിച്ച പുനരുപയോഗിക്കാവുന്ന മാസ്‌കുകള്‍ ഉപയോഗിക്കണമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തിനു പ്രചാരണം നല്‍കാനാണ് പ്രധാനമന്ത്രി മാസ്‌ക് ധരിച്ചെത്തിയതെന്നാണ് സൂചന.

അതിനിടെ, കോവിഡ്19 ബാധിച്ച് മരണം 250 അടുക്കുകയും കേസുകളുടെ എണ്ണം 7,400 കഴിയുകയും ചെയ്തതോടെ നേരത്തേ പ്രഖ്യാപിച്ച ഏപ്രില്‍ 14ന് ശേഷവും ലോക്ഡൗണ്‍ തുടരണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. ഹോട്ട്‌സ്‌പോട്ടുകളില്‍ ശക്തമായ നടപടികള്‍ വേണമെന്നും മറ്റു ജില്ലകള്‍ക്ക് ഇളവ് അനുവദിക്കണമെന്നുമാണ് പൊതുവിലുയരുന്ന അഭിപ്രായം. എല്ലാവരും ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിക്കണം. രാജസ്ഥാനിലെ ഭില്‍വാര മോഡല്‍ പോലെ വ്യാപകമായ പരിശോധനയും കഠിനമായ ലോക്ഡൗണ്‍ നടപടികളും മറ്റു സ്ഥലങ്ങളില്‍ക്കൂടി കൊണ്ടുവരണമെന്നും അഭിപ്രായം ഉയര്‍ന്നു. ഇതിനോടകം, ഒഡിഷയും പഞ്ചാബും രാജസ്ഥാനും ഏപ്രില്‍ 30 വരെ ലോക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കോവിഡ് ബാധിച്ച് രാജ്യത്ത് മരണം 239 ആയി. രോഗികള്‍ 7447. ചികില്‍സയിലുള്ളവര്‍ 6565. രോഗം ഭേദമായവര്‍ 642. 24 മണിക്കൂറിനിടെ 40 മരണങ്ങള്‍ സംഭവിച്ചു. 1035 പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തിലേറെ രോഗികള്‍ ഒരുദിവസം വരുന്നത് ഇതാദ്യമാണ്. രാജ്യത്തെ കോവിഡ് മരണത്തില്‍ പകുതിയും മഹാരാഷ്ട്രയിലാണ്. 108 പേരാണ് സംസ്ഥാനത്ത് ആകെ മരിച്ചത്. ഇതില്‍ 64 മുംബൈയിലാണ്. സംസ്ഥാനത്തുടനീളം 1574 കോവിഡ് രോഗികളാണുള്ളത്. മുംബൈയില്‍ രോഗ ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം 210 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയ്ക്ക് പിന്നില്‍ കൂടുതല്‍ രോഗികള്‍ക്കുള്ളത് പുണെയിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (2 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (3 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (4 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (4 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (6 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (6 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (6 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (6 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (6 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (7 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (8 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (8 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (8 hours ago)

Malayali Vartha Recommends