ഇടുക്കിയില്‍ ലോക്ഡൗണ്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പടെയുള്ളവര്‍ക്കായി സ്ഥാപിച്ച കുടിവെള്ള സംഭരണിയില്‍ വിഷം കലക്കി സാമൂഹികവിരുദ്ധര്‍! ആദ്യം വെള്ളം കുടിച്ച നായ ചത്തു വീണതോടെ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഇടുക്കി കൊട്ടാക്കമ്ബൂരില്‍ ലോക്ഡൗണ്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പടെയുള്ളവര്‍ക്കായി സ്ഥാപിച്ച കുടിവെള്ള സംഭരണിയില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലക്കി.
സംഭരണിയില്‍നിന്ന് നിലത്തുവീണ വെള്ളം കുടിച്ച് നായ പിടഞ്ഞു ചത്തതോടെയാണ് വിഷം കലക്കിയ വിവരം അറിഞ്ഞത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കൊട്ടാക്കമ്ബൂരില്‍ പ്രവത്തിക്കുന്ന മുരുകമണിയുടെ പലചരക്കുകടയുടെ മുമ്ബിലാണ് കുടിവെള്ളസംഭരണി സ്ഥാപിച്ചിരുന്നത്. കടയിലെത്തുന്നവരും ഇതേ സംഭരണിയില്‍നിന്നാണ് വെള്ളം കുടിക്കാറുള്ളത്.
ഇത്തരത്തില്‍ പൊതുജനങ്ങള്‍ ഉള്‍പ്പടെയുള്ള നിരവധിപേരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച കട തുറക്കുന്നതിനെത്തിയ മുരുകമണി ഇവിടെനിന്ന് വെള്ളമെടുത്ത് കൈകാലുകള്‍ കഴുകിയിരുന്നു. കട തുറക്കുന്നസമയത്ത് താഴെവീണ വെള്ളം അവിടെയുണ്ടായിരുന്ന മുരുകമണിയുടെ നായ കുടിച്ചു. കുറച്ചുസമയത്തിനുശേഷമാണ് നായയുടെ വായില്‍നിന്ന് നുരയും പതയും വരുന്നത് ശ്രദ്ധയില്‍ പെട്ടത്.
ഉടന്‍ തന്നെ അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ചത്തു. സ്ഥലത്തെത്തിയ ആരോഗ്യവകുപ്പുദ്യോഗസ്ഥരും പോലീസും നടത്തിയ പരിശോധനയില്‍, കുടിവെള്ളസംഭരണിയില്‍ കറുത്ത നിറത്തിലുള്ള വിഷദ്രാവകം കലര്‍ത്തിയതായി കണ്ടെത്തി. മുരുകമണിയോട് ചിലര്‍ക്കുള്ള മുന്‍വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha





















