ഈസ്റ്ററിന് ജനങ്ങളെ വീട്ടിലിരുത്തി കൊല്ലാന്‍ മത്സ്യ കച്ചവടക്കാര്‍; ലോറി കടന്നു വന്ന വഴികളിലെല്ലാം അതിരൂക്ഷമായ ദുര്‍ഗന്ധം; വിഷം ചേര്‍ത്ത നിലയില്‍ കോട്ടയത്തുനിന്നും പിടിച്ചെടുത്തത് 2500 കിലോയോളം മീന്‍;

ലോക്ക് ഡൗണ്‍ കാലത്ത് എത്തുന്ന ആഘോഷ ദിനങ്ങളില്‍ ആളെക്കൊല്ലാന്‍ വിഷമീനുമായി വീണ്ടും കൊള്ളലാഭം ആഗ്രഹിക്കുന്ന കച്ചവടക്കാര്‍. പാലായിലെ സ്ഥാപനങ്ങളിലേയ്ക്കു അടക്കം ജില്ലയിലെ വിവിധ സ്ഥലങ്ങില്‍ വിതരണം ചെയ്യാനെത്തിയ 2500 കിലോയോളം മീന്‍ നഗരസഭ ആരോഗ്യ വിഭാഗം ഗാന്ധിനഗറില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു.
പാലായിലെ ജീസസ് ഫിഷറീസിലേയ്ക്കു അടക്കം എത്തിച്ച മീനുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. പിടിച്ചെടുത്ത വാഹനം സീല്‍ ചെയ്ത് കസ്റ്റഡിയില്‍ എടുക്കുകയും, ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കണമെന്നുമാവശ്യപ്പെട്ട് നഗരസഭ പൊലീസിനു നിര്‍ദേശം നല്‍കിയെങ്കിലും തങ്ങള്‍ക്കു സാധിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
ഈസ്റ്റര്‍ വില്‍പ്പനയ്ക്കായി കന്യാകുമാരിയില്‍ നിന്നും കൊണ്ടുവന്ന രണ്ടര ടണ് പഴകിയ മത്സ്യമാണ് ആരോഗ്യവകുപ്പിലെയും മുനിസിപ്പാലിറ്റിയിലെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ചേര്‍ന്നു ഗാന്ധിനഗറില്‍ നിന്നും പിടിച്ചെടുത്തത്. പാലായിലെയും, ഏറ്റുമാനൂര്‍ മാര്‍ക്കറ്റിലെയും മൊത്തവ്യാപാരിക്കു വേണ്ടിയാണ് തമിഴ്നാട് രജിസ്ട്രേഷന് ഉള്ള സാദാ കണ്ടെയ്നര്‍ ലോറിയില്‍ മല്‍സ്യം എത്തിച്ചത്. ഏറ്റുമാനൂരില്‍ മീന്‍ ഇറങ്ങിയ ശേഷം ഗാന്ധിനഗര്‍ ബിവറേജിനു സമീപത്തെ ഗോഡൗണിലേയ്ക്കു ലോറി ഇടവഴികളിലൂടെ കൊണ്ടു വരികയായിരുന്നു.
ഇതിനിടെയാണ് ലോറി കടന്നു വന്ന വഴികളില്‍ അതിരൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടു. ഇതേ തുടര്‍ന്നു നാട്ടുകാര്‍ പരാതിയുമായി രംഗത്ത് എത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അധികൃതരും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍ ലോറി തടയുകയായിരുന്നു.
ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിജു സി.കിഴക്കേടം, രഞ്ജന്‍ എന്നിവര്‍ സ്ഥലത്തെത്തി. നഗരസഭ ആരോഗ്യവിഭാഗത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിദ്യാധരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി.എ തങ്കം, ജേക്കബ്‌സണ്‍, ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍. മാസങ്ങളോളം പഴക്കമുള്ള മല്‍സ്യം അഞ്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ലോറിയില്‍ കയറ്റിയതെന്നു ഡ്രൈവര്‍ പറഞ്ഞു. കോട്ടയം തഹസില്‍ദാര്‍, നഗരസഭ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കോട്ടയം നഗരത്തില്‍ മീന്‍ വേട്ട നടക്കുകയാണ്. ആദ്യം ബേക്കര്‍ ജംഗ്ഷനില്‍ നിന്നും 600 കിലോ മീനും, പാലായിലെ സ്വകാര്യ ഫിഷറീസില്‍ നിന്നും 330 കിലോ മീനും, ചങ്ങനാശേരി മാര്‍ക്കറ്റില്‍ നിന്നും 65 കിലോ മീനും പിടിച്ചെടുത്തിരുന്നു. തുടര്‍ന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടയം നഗരത്തില്‍ നിന്നും ഏറ്റുമാനൂരില്‍ നിന്നുമായി രണ്ടായിരം കിലോയോളം മീനും പിടിച്ചെടുത്തിരുന്നു.
https://www.facebook.com/Malayalivartha





















