ബൈക്കില്‍ ചാരായം കടത്താന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍; അമിതമദ്യലഹരിയിലായിരുന്ന ഇയാള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായി പോലീസ്

ബൈക്കില്‍ ചാരായം കടത്താന്‍ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപിയുടെ ആലപ്പുഴ പുറക്കാട് പഞ്ചായത്ത് സൗത്ത് ഏരിയ പ്രസിഡന്റ് സുരേഷാണ് അമ്ബലപ്പുഴ പോലീസിന്റെ പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൊട്ടാരവളവിനു സമീപത്തു നിന്നുമാണ് അമ്ബലപ്പുഴ പോലീസ് സുരേഷിനെ പിടികൂടിയത്.
ഒരു ലിറ്റര്‍ ചാരായം ഇയാളില്‍ നിന്നും കണ്ടെത്തിയതായി പോലീസ് പറയുന്നു. അമിതമദ്യലഹരിയിലായിരുന്ന ഇയാള്‍ പോലീസ് സ്റ്റേഷനിലും അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് സുരേഷിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും പുറത്താക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാര്‍ അറിയിച്ചു.
മദ്യലഭ്യതയുടെ കുറവിനെ മൂലം ചാരായം അരിഷ്ടം തുടങ്ങിയവയെയാണ് പലരും ആശ്രയിക്കുന്നത്. കൊറോണ വൈറസ് ബാധയ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിലാണ് മദ്യവും കിട്ടാക്കനിയായി മാറിയത്. ഈ സാഹചര്യത്തിലാണ് ചാരായത്തിനാണ് പ്രിയമേറുന്നത്. ചാരായ കടത്തും ഇപ്പോള്‍ സജീവമാവുകയാണ്.
https://www.facebook.com/Malayalivartha





















