ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തു; സഹയാത്രക്കാര്‍ യുവാവിനെ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു
ട്രെയിനില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ സഹയാത്രക്കാര്‍ കൈകാര്യം ചെയ്തു. പരശുറാം എക്സ്പ്രസ് വടകര എത്തിയപ്പോഴാണ് ശല്യം തുടങ്ങിയത്. ജംബുലി ബിജു എന്ന കൊല്ലം അഞ്ചല്‍ സ്വദേശി ബിജുവിനെയാണ് യാത്രക്കാര്‍ പിടികൂടി കൈകാര്യം ചെയ്തത്.തുടര്‍ന്ന് 9.45ന് ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ റെയില്‍വേ പോലീസിന് കൈമാറി. മാതാപിതാക്കളോടൊപ്പം സഞ്ചരിക്കുകയായിരുന്നു പെണ്‍കുട്ടി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ബിജുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കൊല്ലം സിഐയെ വധിക്കാന്‍ ശ്രമിച്ച കേസിലും സംവിധായകന് അന്‍വര്‍ റഷീദിനെ ആക്രമിച്ച കേസിലും പ്രതിയാണ് ഇയാള്‍. കഴിഞ്ഞയാഴ്ച അയല്‍വാസിയായ യുവതിയെ ശല്യം ചെയ്ത ഇയാളുടെ ചുണ്ട് യുവതി കടിച്ചുപറിച്ചു. സംഭവത്തെ തുടര്‍ന്ന് മുങ്ങിയ ഇയാള്‍ കോഴിക്കോട് പരിസരത്ത് ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് സൂചന.
https://www.facebook.com/Malayalivartha