മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടിരൂപ നല്കി റിലയന്‍സ് ഗ്രൂപ്പ്
കോവിഡ് 19 നെതിരായ പോരാട്ടത്തിനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും റിലയന്‍സ് ഫൗണ്ടേഷനും. അഞ്ചുകോടി രൂപയാണ് റിലയന്‍സ് ഗ്രൂപ്പ് സംഭാവനയായി നല്‍കിയത്. കോവിഡ് 19 ന്റെ വ്യാപനം നിയന്ത്രിക്കാന്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha