പാലക്കാട് അടച്ചു; തിരുവനന്തപുരം ജില്ലയെങ്കിലും കോര്‍പ്പറേഷന്‍ പരിധി ഇളവില്ല; ആലപ്പുഴ ജില്ലയും കൊവിഡ് മുക്തമാകുന്നു; ഇടുക്കിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍; കേരളം ഇങ്ങനെ

ഹോട്ട്സ്പോട്ട് മേഖലയായ പാലക്കാട് നഗരം അടച്ചു. രാവിലെ അനിയന്ത്രിതമായി വാഹനങ്ങള്‍ വന്നതിന് പിന്നാലെയാണ് കടുത്ത നടപടി. നഗരത്തിലേക്ക് ഒരു എന്‍ട്രിയും ഒരു എക്സിറ്റും മാത്രമാണ് നിലവിലുള്ളത്. സ്വകാര്യ വാഹനങ്ങള്‍ കൂടുതല്‍ റോഡില്‍ എത്തിയതോടെ പൊലീസ് ആളുകളെ തിരിച്ചയച്ചിരുന്നു.
ലോക്ക് ഡൗണില്‍ ഇളവ് വന്നതിന് പിന്നാലെ ഹോട്ട്സ്പോട്ടായ നഗരപ്രദേശങ്ങളില്‍ പോലും ഇന്ന് വന്‍തിരക്കായിരുന്നു. ഇളവുകള്‍ നിലവില്‍ വരുന്ന ഓറഞ്ച് ബിയിലാണ് തിരുവനന്തപുരം ജില്ലയെങ്കിലും കോര്‍പ്പറേഷന്‍ പരിധി ഇളവില്ലാത്ത ഹോട്ട്സ്പോട്ട് മേഖലയിലാണ്. എന്നാല്‍ ഇന്ന് എംസി റോഡിലടക്കം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പൊലീസ് തിരിച്ചറിയില്‍ പരിശോധന ശക്തമാക്കിയതോടെ എല്ലായിടത്തും മണിക്കൂറുകള്‍ നീണ്ട ക്യൂ. ചിലയിടങ്ങളില്‍ പൊലീസിന് പോലും നിയന്ത്രിക്കാനാകാത്ത സ്ഥിതിയായിരുന്നു.
കാട്ടാക്കടയില്‍ തുണക്കടകളും ചെരിപ്പുകടകളും വരെ തുറന്നു. നെടുമങ്ങാട് വിലക്ക് ലംഘിച്ച് ഓട്ടോകള്‍ നിരത്തിലറങ്ങി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളല്ലാത്തവ പൊലീസെത്തി അടപ്പിച്ചു. തൃശൂര്‍ പാലിയേക്കരിയല്‍ രാവിലെ ടോള്‍ പിരിവ് തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയതോടെ പിരിവ് നിര്‍ത്തിവെച്ചു. ഗ്രീന്‍ സോണില്‍പട്ട കോട്ടയത്തും ഇടുക്കിയിലും നാളെ മുതലാണ് ഇളവുകള്‍ പ്രാബല്ല്യത്തില്‍ എന്നാണ് കളക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ കോട്ടയത്ത് സ്വകാര്യ കാറുകളും ഓട്ടോകളും റോഡിലിറങ്ങി.
ഇടുക്കിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ ഭരണകൂടും ഇന്ന് മുന്‍തൂക്കം നല്‍കിയത്. വയനാട്ടില്‍ ജ്വല്ലറികളും തുണിക്കടകളും തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇളവുകള്‍ വന്ന ഗ്രീന്‍ സോണിലെയും ഓറഞ്ച് ബിയിലെയും ഹോട്ട് സ്പോട്ടുകളില്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരുകയാണ്. ഇളവില്‍ ആളുകള്‍ കൂട്ടത്തോടെ ഇറങ്ങുന്നതില്‍ ആരോഗ്യവകുപ്പ് കടുത്ത ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ഇന്നത്തെ പൊതുസ്ഥിതി സര്‍ക്കാര്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും
ആലപ്പുഴ ജില്ലയും കൊവിഡ് മുക്തമാകുന്നു. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് കൊവിഡ് ബാധിതരുടെയും മൂന്നാം ഫലവും നെഗറ്റീവ് ആയി. തുടര്‍ച്ചയായ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയതോടെ ഇതോടെയാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചത്.
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് രോഗം ബാധിച്ച ചെങ്ങന്നൂര്‍ സ്വദേശികളാണ് ഇന്ന് ആശുപത്രി വിട്ടത്. ഇതോടെ രോഗബാധിതര്‍ ഇല്ലാത്ത ജില്ലയായി ആലപ്പുഴ മാറും. നിലവില്‍ ആശുപത്രിയിലും വീടുകളിലുമായി 2973 പേര്‍ മാത്രമാണ് ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഉള്ളത്. കൊവിഡ് രോ?ഗികളില്ലാത്ത കേരളത്തിലെ നാലാമത്തെ ജില്ലയാണ് ആലപ്പുഴ. കോട്ടയം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളാണ് സീറോ കൊവിഡായ മറ്റ് ജില്ലകള്‍.
നിലവില്‍ ലോക്ക് ഡൗണില്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ തിരുത്താനും കേരളം തീരുമാനിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ പിന്‍വലിക്കാന്‍ കേരളം തീരുമാനിച്ചത്. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുമതിയുണ്ടാകില്ല. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനുള്ള അനുമതിയും പിന്‍വലിക്കും.
ആദ്യം കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ മാത്രമാണ് ഇളവുകള്‍ നല്‍കാനുള്ള ഉത്തരവ് പുറത്തിറക്കിയതെന്നാണ് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ചീഫ് സെക്രട്ടറി പറഞ്ഞതും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് അനുമതി തേടിയിരുന്നു എന്നാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് കേന്ദ്രം തെറ്റിദ്ധാരണ മൂലമാണ് കത്തയച്ചത് എന്നായിരുന്നു.
എന്നാല്‍ കേന്ദ്രത്തിന്റെ കത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉടനടി ഉന്നതതലയോഗം വിളിച്ച് ചേര്‍ത്തിരുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉന്നതതലയോഗത്തില്‍ പങ്കെടുത്തു. ഈ അവലോകന യോഗത്തിന് ശേഷമാണ് ഇളവുകള്‍ തിരുത്താന്‍ കേരളം തീരുമാനിച്ചത്.
https://www.facebook.com/Malayalivartha

























