മുന്‍ഗണനാവിഭാഗം കാര്‍ഡുകാര്‍ക്കുള്ള പലവ്യഞ്ജനക്കിറ്റ് വിതരണം ഏപ്രില്‍ 27-ലേക്ക് മാറ്റി... മേയ് ഏഴുവരെ കിറ്റുകള്‍ വിതരണം ചെയ്യും

മുന്‍ഗണനാവിഭാഗം കാര്‍ഡുകള്‍ക്കൊപ്പം സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന പലവ്യഞ്ജനക്കിറ്റ് വിതരണം ഏപ്രില്‍ 27-ലേക്ക് മാറ്റി. പലവ്യഞ്ജനക്കിറ്റുകള്‍ ഏപ്രില്‍ 22മുതല്‍ വിതരണംചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. റേഷന്‍ കടകളിലെ സ്ഥലപരിമിതിയും തിരക്കും കണക്കിലെടുത്താണ് ഇത് 27-ലേക്ക് മാറ്റിയത്. മേയ് ഏഴുവരെയാണ് കിറ്റുകള്‍ വിതരണംചെയ്യുക.
പ്രധാന്‍മന്ത്രി ഗ്രാമീണ്‍ കൗശല്‍ യോജന പദ്ധതി പ്രകാരം(പി.എം.ജി.കെ.വൈ.) സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന-മുന്‍ഗണനാ വിഭാഗം (മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍) കുടുംബങ്ങള്‍ക്കുള്ള സൗജന്യറേഷന്‍ വിതരണം തിങ്കളാഴ്ച തുടങ്ങി. ആദ്യദിനത്തില്‍ 2.25 ലക്ഷം കാര്‍ഡുടമകളാണ് റേഷന്‍ വാങ്ങിയത്. പി.എം.ജി.കെ.വൈ. പദ്ധതി വഴിയുള്ള അരിവിതരണം ഏപ്രില്‍ 26-ന് പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നത്. കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം അരിയാണ് നല്‍കുന്നത്. അരി വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 22മുതല്‍ 26വരെയുള്ള തീയതികളില്‍ യഥാക്രമം ഒന്ന്, രണ്ട് - മൂന്ന്, നാല് - അഞ്ച്, ആറ്, ഏഴ്, എട്ട് - ഒന്‍പത്, പൂജ്യം അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങാനെത്തണം.
അന്ത്യോദയ കുടുംബങ്ങളില്‍ പെട്ട 5,75,003 മഞ്ഞ കാര്‍ഡുള്ളവര്‍ക്ക് ഇതുവരെ പലവ്യഞ്ജനക്കിറ്റ് നല്‍കിയിട്ടുണ്ട്. പിങ്ക് കാര്‍ഡുടമകളായി 31 ലക്ഷത്തോളം പേരാണുള്ളത്. ഇവര്‍ക്ക് വിതരണം ചെയ്ത ശേഷം ബാക്കി കുടുംബങ്ങള്‍ക്കും പലവ്യഞ്ജനക്കിറ്റ് നല്‍കും.
പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള പലവ്യഞ്ജനക്കിറ്റ് വിതരണം ചെയ്യുന്ന തീയതി, റേഷന്‍ കാര്‍ഡിന്റെ അവസാന അക്കം എന്ന ക്രമത്തില്‍:
ഏപ്രില്‍ 27 പൂജ്യം, ഏപ്രില്‍ 28 ഒന്ന്, ഏപ്രില്‍ 29 രണ്ട്, ഏപ്രില്‍ 30 മൂന്ന്, മേയ് രണ്ട് നാല്, മേയ് മൂന്ന് അഞ്ച്, മേയ് നാല് ആറ്, മേയ് അഞ്ച് ഏഴ്, മേയ് ആറ് എട്ട്, മേയ് ഏഴ് ഒന്‍പത്
"
https://www.facebook.com/Malayalivartha

























