പുതുക്കിയ ഇളവുകളും പിന്‍വലിച്ച ഇളവുകളും; ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും തിരുവനന്തപുരം നഗരത്തില്‍ കനത്ത നിയന്ത്രണം; ഹോട്ട്‌സ്‌പോട്ട് മേഖലയായ പാലക്കാട് നഗരം അടച്ചു

ലോക്ക് ഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ചതോടെ എല്ലാവര്‍ക്കും ആശങ്കയാണ്. എന്താണ് പിന്‍വലിച്ച ഇളവുകള്‍ എന്നുള്ളതാണ് എല്ലാവരെയും സംബന്ധിച്ച് വളരെ ആശങ്കാജനകമായകാര്യം.
* അത്യാവശ്യങ്ങള്‍ക്കൊഴികെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
* മുന്‍ ദിവസങ്ങളിലേതുപോലെ പൊലീസ് പരിശോധന തുടരും.
* വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് ഒറ്റ നമ്പര്‍, ഇരട്ട നമ്പര്‍ ക്രമീകരണം ഉണ്ടാകില്ല. വാഹനത്തിലോ അല്ലാതെയോ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
* ഓട്ടോ, ടാക്സി സര്‍വീസുകള്‍ പാടില്ല.
* ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സല്‍ വിതരണത്തിനു മാത്രമേ അനുമതിയുള്ളൂ.
* സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 33 ശതമാനം ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കണം.
* വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് നിയന്ത്രണമുണ്ട്. ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ജ്വല്ലറികളും തുറക്കുന്നതിന് നിരോധനം തുടരും.
* ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ക്കും നഗരസഭകളുടെ പരിധിക്കു പുറത്തുള്ള വ്യവസായ ശാലകള്‍ക്കും അംഗീകൃത സ്വകാര്യ ബാങ്കുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
* റോഡ് നിര്‍മാണം, ജലസേചനം, കെട്ടിട നിര്‍മാണം, തൊഴിലുറപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.
കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ ഏപ്രില്‍ 21 നു നിലവില്‍ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളില്‍ മാറ്റം വരുത്തിയതായി ജില്ലാ കലക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു. ലോക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും പി.കെ. സുധീര്‍ ബാബു അറിയിച്ചു. ഇടുക്കിയിലും ഇളവുകളില്‍ മാറ്റം വരുത്തി. വയനാട്ടിലും നിയന്ത്രണം തുടരും
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും തിരുവനന്തപുരം നഗരത്തില്‍ ഇന്നു മുതല്‍ കനത്ത നിയന്ത്രണം. ഇളവുകള്‍ നിലവില്‍ വരുന്ന ഓറഞ്ച് ബിയിലാണ് തിരുവനന്തപുരം ജില്ല. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധി ഇളവില്ലാത്ത ഹോട്ട്‌സ്‌പോട്ട് മേഖലയില്‍ ആയതിനാലാണ് നടപടി. ജില്ലയുടെ അതിര്‍ത്തികള്‍ പൂര്‍ണ്ണമായി അടച്ചുകൊണ്ട് നാളെ മുതല്‍ കര്‍ശന പരിശോധന നടത്തും. മരുതൂര്‍, വെട്ടൂറോഡ്, വഴയില, പ്രാവച്ചമ്പലം, കുണ്ടമണ്‍കടവ്, മുക്കോല തുടങ്ങിയ സ്ഥലങ്ങളിലൂടെ മാത്രമേ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കു.
ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നതോടെ തിരുവനന്തപുരം എംസി റോഡിലടക്കം ഇന്ന് വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പൊലീസ് തിരിച്ചറിയില്‍ പരിശോധന ശക്തമാക്കിയതോടെ എല്ലായിടത്തും മണിക്കൂറുകള്‍ നീണ്ട ക്യൂ. ചിലയിടങ്ങളില്‍ പൊലീസിന് പോലും നിയന്ത്രിക്കാനാകാത്ത സ്ഥിതിയായിരുന്നു. കാട്ടാക്കടയില്‍ തുണക്കടകളും ചെരിപ്പുകടകളും വരെ തുറന്നു. നെടുമങ്ങാട് വിലക്ക് ലംഘിച്ച് ഓട്ടോകള്‍ നിരത്തിലറങ്ങി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളല്ലാത്തവ പൊലീസെത്തി അടപ്പിച്ചു.
അതേസമയം ഹോട്ട്‌സ്‌പോട്ട് മേഖലയായ പാലക്കാട് നഗരം അടച്ചു. രാവിലെ അനിയന്ത്രിതമായി വാഹനങ്ങള്‍ വന്നതിന് പിന്നാലെയാണ് കടുത്ത നടപടി. നഗരത്തിലേക്ക് ഒരു എന്‍ട്രിയും ഒരു എക്‌സിറ്റും മാത്രമാണ് നിലവിലുള്ളത്. സ്വകാര്യ വാഹനങ്ങള്‍ കൂടുതല്‍ റോഡില്‍ എത്തിയതോടെ പൊലീസ് ആളുകളെ തിരിച്ചയച്ചിരുന്നു.
https://www.facebook.com/Malayalivartha

























