കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി കേരളത്തിലേക്ക് 12,400 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ എത്തിച്ചു

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി കേരളത്തിലേക്ക് 12,400 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ എത്തിച്ചു. കിറ്റുകള്‍ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് കൊറോണ ബാധിതര്‍ ഏറെയുള്ള മേഖലയിലേക്കാണ് എത്തിക്കുക. നിലവില്‍ മലബാര്‍ മേഖലയിലാണ് കൊറോണ ബാധിതര്‍ ഏറെയുമുള്ളത്.
റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി 200 പേരില്‍ പരിശോധന നടത്തും. കിറ്റുകളുടെ ഗുണനിലവാര പരിശോധനകള്‍ നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആണ് കേരളത്തിന് റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ അനുവദിച്ചത്.
https://www.facebook.com/Malayalivartha

























