ലോക്ഡൗണിൽ മകളെ അവസാനമായി കണ്ട് യാത്രയാക്കി ശാന്തന്‍: വഴിയൊരുക്കി കേരളവും തമിഴ്നാടും

കോവിഡ് -19 എന്ന മഹാമാരി നമുക്കു നൽകിയ നഷ്ടങ്ങൾ ചെറുതല്ല. പ്രിയപ്പെട്ടവർക്ക് അന്ത്യ ചുംബനം നല്കാൻ പോലും സാധികാത്ത നിരവധി പേരാണ് നമുക്കു ചുറ്റുമുള്ളത്. പലരെയും അവസാനമായി ഒരു നോക്കു കാണാൻ പോലും സാധിക്കാതെ യാത്രയ്ക്കേണ്ടി വന്നിട്ടുണ്ട് പല കുടുംബങ്ങൾക്കും.എന്നാൽ ആ അച്ഛന് മകളെ അവസാനമായി കണ്ട് യാത്രയാക്കാന്‍ ലോക്ഡൗണും തടസ്സമായില്ല. കേരളവും തമിഴ്‌നാടും ഒരുമിച്ച് നിന്ന് വഴിയൊരുക്കി കൊടുത്തു, അങ്ങനെ ശാന്തൻ മകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഓടിയെത്തി.അകലങ്ങളിൽനിന്ന് അച്ഛൻ ഓടിയെത്തിയതു മകളെ അവസാനമായി ഒരുനോക്കു കാണാനായിരുന്നു. മകൾക്ക് അന്തിമോപചാരം അർപ്പിക്കാൻ. ആ അച്ഛനു വേണ്ടി തമിഴ്നാടും കേരളവും ഒന്നിച്ചപ്പോൾ ലോക്ഡൗൺ മാറിനിന്നു. പട്ടഞ്ചേരി മാങ്ങോട് ശാന്തൻ– വൽസല ദമ്പതികളുടെ മകളായ അനുശ്രീയുടെ (10) മൃതദേഹം കാണാനാണു ശാന്തൻ തമിഴ്നാട്ടിലെ കരൂരിൽനിന്ന് എത്തിയത്. മകളുടെ സംസ്കാര ശേഷം കുടുംബം മുഴുവൻ ക്വാറന്റീനിലായി.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നു ചികിത്സയിലായിരുന്ന അനുശ്രീ ഇന്നലെ രാവിലെയാണു മരിച്ചത്. കരൂരിൽ ഇലക്ട്രീഷ്യനായ ശാന്തനു ലോക്ഡൗണിനെത്തുടർന്നു നാട്ടിലെത്താനായില്ല. മരണ വിവരം അറിഞ്ഞു ശാന്തൻ കരൂർ ജില്ലാ കലക്ടറെ നേരിൽ കണ്ടു കേരളത്തിലെത്താനുള്ള അനുമതി വാങ്ങി. മീനാക്ഷിപുരം അതിർത്തി ചെക്പോസ്റ്റിൽ ശാന്തനെ കൂട്ടാൻ ആരോഗ്യ വകുപ്പ് നൽകിയ സുരക്ഷാ വസ്ത്രമണിഞ്ഞു ബൈക്കിൽ സുഹൃത്ത് കാത്തുനിന്നു.
ശാന്തനും സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചാണു വീട്ടിലെത്തിയത്. സുരക്ഷാ മുൻകരുതൽ നൽകി ആരോഗ്യ പ്രവർത്തകരും ശാന്തന്റെ വീട്ടിലുണ്ടായിരുന്നു. ചടങ്ങുകൾ ഒഴിവാക്കി ചിറ്റൂർ ശോക ശാന്തിവനം വാതക ശ്മശാനത്തിൽ സംസ്കാരം നടത്തി. തുടർന്നു നാട്ടുകാരുടെ സഹായത്തോടെ വീടും പരിസരവും അണുവിമുക്തമാക്കി. സഹോദരൻ: അഖിൽ
കോവിഡ് കാരണം നിരവധി കുടുംബങ്ങളാണ് ഉറ്റവർക്കു യാത്രാമൊഴി നല്കാൻ സാധിക്കാതെ അകലങ്ങളിൽ കഴിയേണ്ടി വന്നിട്ടുള്ളത്. എന്നാൽ ഇവിടെ രണ്ടു സംസ്ഥാനങ്ങളുടെ സ്‌നേഹപൂർണമായ ഇടപെടലിലാണ് ഒരു അച്ഛന് തന്റെ മകളെ അവസാനമായി കാണാൻ സാധിച്ചത് എന്നതും ഇവിടെ ശ്രദ്ധേയമാണ്. ലോക്ക് ഡൗണിന്റെ പേരിൽ അതിർത്തിയിൽ നിന്ന് ചികിത്സയ്ക്കായി കടത്തിവിടാത്തതിനാൽ കഴിഞ്ഞ ദിവസം ഒരു നവജാതശിശു ചികിത്സ വൈകിയതുകൊണ്ടു മരിച്ച വാർത്തയും നമ്മൾ കേട്ടിരുന്നു.എന്നാൽ ഇവിടെ ഇരു സംസ്ഥാനങ്ങളും കൈകോർത്തപ്പോൾ ഒരു അച്ഛന് തന്റെ മകൾക്ക് യാത്രാമൊഴി നല്കാൻ കഴിഞ്ഞു എന്നത് മാത്രമാണ് ഇവിടെ ഏക ആശ്വാസം.
https://www.facebook.com/Malayalivartha

























