ആരോഗ്യകേരളം ശക്തമായി മുന്നോട്ട്, രോഗികളുടെ എണ്ണം ഇരട്ടിയാകാന്‍ ഏറ്റവുമധികം ദിവസമെടുക്കുന്ന സംസ്ഥാനം കേരളം

ലോക്ഡൗണിനു മുന്‍പ് കാവിഡ് രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ ഇന്ത്യയില്‍ 3.4 ദിവസം മതിയായിരുന്നെങ്കില്‍ ഇപ്പോഴത് ഏഴര ദിവസം. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആശ്വാസകരമായ സ്ഥിതിയാണിത്.
എന്നാല്‍ രോഗികളുടെ എണ്ണം ഇരട്ടിയാകാന്‍ ഏറ്റവുമധികം ദിവസമെടുക്കുന്ന സംസ്ഥാനം കേരളമാണ്- 72.2 ദിവസം. രണ്ടാമത് ഒഡീഷ (40 ദിവസം). 18 സംസ്ഥാനങ്ങളില്‍ ദേശീയ നിരക്കിനെക്കാള്‍, കൂടുതല്‍ ദിവസമെടുത്താണ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതെന്നതും ആശ്വാസകരമാണ്. പുതിയ ആറെണ്ണം ഉള്‍പ്പെടെ 59 ജില്ലകളില്‍ രണ്ടാഴ്ചയ്ക്കിടെ പുതിയ കേസുകളില്ല.
കേരളം 72, ഒഡീഷ 40, ലഡാക്ക് 27, അസം 26, ചണ്ഡിഗഡ് 25, ഹിമാചല്‍പ്രദേശ് 24, ആന്‍ഡമാന്‍ 20, ഹരിയാന 21, ബിഹാര്‍ 16, തമിഴ്‌നാട് 14, പഞ്ചാബ് 13, ആന്ധ്രപ്രദേശ് 11, ഡല്‍ഹി, കര്‍ണാടക, തെലങ്കാന 9.
https://www.facebook.com/Malayalivartha

























