കൊവിഡ് ബാധിതര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ റോബോട്ട്; 25 കിലോ ഭാരം ചുമക്കും, വീഡിയോകോളിലൂടെ സംസാരിക്കാം, കിലോമീറ്റര്‍ വരെ നിയന്ത്രിക്കാം; കയ്യടി നേടി കണ്ണൂർ ചെമ്പേരിയിലെ വിമൽജ്യോതി എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥികളുടെ പുതിയ കണ്ടുപിടുത്തം

കൊവിഡ് രോഗ ബാധിതര്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുക്കല്‍ വലിയൊരു കടമ്പയാണ്. പൂര്‍ണമായ മെഡിക്കല്‍ പ്രോട്ടോകോളിലല്ലാതെ അവരെ പരിചരിക്കാനോ അടുത്തു പോകാനോ ആവില്ല. ഈ ഒരു ബുദ്ധിമുട്ടിനു പരിഹാരമായിട്ടാണ് ചൈനയില്‍ റോബോട്ടുകളെ രംഗത്തിറക്കിയത്.. കേരളവും പുതിയ പരീക്ഷണത്തിലാണ്. കോവിഡിനെ ചെറുത്തു തോൽപിക്കാൻ സാധ്യമായതെല്ലാം നോക്കുകയാണ് കേരളം. കേരളത്തിലെ ആശുപത്രികളിലും റോബോട്ടുകളെ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ് .ഇതിനു നമ്മുടെ സംസ്ഥാന ഗവൺമെന്റിന്,ആരോഗ്യവകുപ്പിന് കൈത്താങ്ങാകുന്നത് കണ്ണൂർ ചെമ്പേരിയിലെ വിമൽജ്യോതി എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥികളും.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് ‘നൈറ്റിംഗല്‍19’ എന്ന റോബോട്ട് രൂപകല്‍പന ചെയ്തത്. ചൈനയെ വെല്ലുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ചൈനയില്‍ ഭക്ഷണവും മരുന്നും മാത്രം നല്‍കാനാണ് റോബോട്ടിനെ ഉപയോഗിച്ചത് എങ്കിൽ ചെമ്പേരി എഞ്ചിനീയറിംഗ് കോളേജിലെ ഈ കുട്ടികൾ രൂപകൽപന ചെയ്ത റോബോട്ടിൽ ഘടിപ്പിച്ച പ്രത്യേക ഡിസ്‌പ്ലേയിലൂടെ ജീവനക്കാരുമായോ ബന്ധുക്കളുമായോ കണ്ട് സംസാരിക്കാവുന്നതാണ്.
6 പേര്‍ക്കുള്ള ഭക്ഷണവും വെള്ളവും അല്ലെങ്കില്‍ 25 കിലോഗ്രാം ഭാരം വരെയും കൊണ്ടുപോകാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്. റിമോട്ട് കണ്‍ട്രോളിലൂടെ ഒരു കിലോമീറ്ററോളം റോബോട്ടിനെ നിയന്ത്രിക്കാനാകും. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും റോബോട്ടിന് നല്‍കിയാല്‍ അത് കൃത്യമായി ഓരോ മുറിയിലുമെത്തിക്കും. റോബോട്ടിലെ വീഡിയോ സിസ്റ്റം വഴി ജീവനക്കാരുമായി സംസാരിക്കാനും കഴിയും.
കോവിഡിനെ ചെറുക്കാൻസാധ്യമായ എല്ലാ വഴികളും തേടുകയാണ് കേരളം.ഒപ്പം ലോകത്തിനു മുന്നിൽ തന്നെ ഇന്ത്യയിലെ കൊച്ചു സംസ്ഥാനമായ കേരളവും ആരോഗ്യമേഖലയും മാതൃകയാകുകയാണ്. ആ നേട്ടത്തിനൊപ്പം ചെര്തിവെക്കാവുന്ന ഒന്നാണ് ഈ റോബോട്ടും. എന്തായാലും കേരളത്തിന്റെ ആരോഗ്യ രംഗത്ത് പൊൻ തൂവലാകും ഈ പുതിയ കണ്ടുപിടുത്തം എന്നതിൽ സംശയമില്ല.അതോടൊപ്പം കയ്യടി നേടുന്നത് ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ ആത്മ സമർപ്പണം കൂടിയാണ്.
https://www.facebook.com/Malayalivartha

























