മത്സരത്തിനുള്ള വളര്‍ത്തുപ്രാവുകളെ കൊന്നുതള്ളി

വയനാട് ഒളവണ്ണയില്‍ മത്സരത്തിനുള്ള വളര്‍ത്തുപ്രാവുകളെ കൊന്ന് റോഡരികില്‍ തള്ളി.
ഒളവണ്ണ നാഗത്തും പാടം ചൈതന്യ ബസ്സ് സ്റ്റോപ്പിനു സമീപം പുലര്‍ച്ചെയാണ് പ്രാവുകള്‍ കാണപ്പെട്ടത്.
പള്ളിക്കണ്ടി ജിതേഷിന്റെ പ്രാവിന്‍ കൂട്ടിലെ 60 പ്രാവുകളെയാണ് കൊന്നുതള്ളിയത്.
ജിതേഷ് ചെമ്മങ്ങാട് പൊലീസില്‍ പരാതിപ്പെട്ടു. ചത്ത പ്രാവുകള്‍ കൂടാതെ പാതി ജീവനുള്ളവയും ആരോഗ്യമുള്ളവയും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
മോഷണവിവരം അറിയുന്നതിന് മുന്‍പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ കെ അജയ് കുമാറും വാര്‍ഡ് അംഗം മഠത്തില്‍ അബ്ദുല്‍ അസീസും ചേര്‍ന്ന് ചത്ത പ്രാവുകളെ മൃഗസംരക്ഷണ വിഭാഗത്തിന് പരിശോധനയ്ക്കായി കൈമാറി.
ഉച്ചയ്ക്കു ശേഷമാണ് പ്രാവിനെ കളവു ചെയ്ത സംഭവം പൊലീസ് അറിയുന്നത്.
https://www.facebook.com/Malayalivartha

























