പയ്യന്നൂരില്‍ വീട്ടുകാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ പേരില്‍ അശ്ലീല ഫോണ്‍ കോളുകള്‍!

ആരോഗ്യ വകുപ്പിന്റെ പേര് പറഞ്ഞ് കണ്ണൂര്‍ പയ്യന്നൂരിലെ വീടുകളിലെ ഫോണുകളില്‍ വിളിച്ച് അശ്ലീലം പറയുന്നതായി പരാതി ഉയര്‍ന്നു.
വീടുകളിലെ ലാന്‍ഡ് ഫോണുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഫോണ്‍ വിളി വന്നത്.
പയ്യന്നൂര്‍ ടൗണിന് പരിസരങ്ങളിലുള്ള പ്രദേശങ്ങളിലെ ജില്ലാ ആരോഗ്യ വകുപ്പിന്റെ കേന്ദ്രത്തില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് ഫോണ്‍ വിളി തുടങ്ങുന്നത്.
കൊറോണയുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നുമാണ് ആവശ്യപ്പെടുന്നത്.
ഫോണ്‍ കോള്‍ വ്യാപകമായതോടെ പൊലീസും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha

























